സി.എസ്.കെ ഇനി തന്ത്രങ്ങൾ മാറ്റണം; ഐ.പി.എൽ തോൽവിക്ക് പിന്നാലെ വിമർശനവുമായി അശ്വിൻ

സീസണിലുടനീളം നിറംമങ്ങിയ സി.എസ്.കെ, 16 മത്സരങ്ങളിൽ നിന്ന് വെറും 12 പോയിന്റോടെയാണ് മടങ്ങിയത്

സി.എസ്.കെ ഇനി തന്ത്രങ്ങൾ മാറ്റണം; ഐ.പി.എൽ തോൽവിക്ക് പിന്നാലെ വിമർശനവുമായി അശ്വിൻ
സി.എസ്.കെ ഇനി തന്ത്രങ്ങൾ മാറ്റണം; ഐ.പി.എൽ തോൽവിക്ക് പിന്നാലെ വിമർശനവുമായി അശ്വിൻ

.പി.എൽ 2026 സീസണിൽ എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ചെന്നൈ സൂപ്പർ കിങ്‌സിന് (സി.എസ്.കെ) മുന്നറിയിപ്പുമായി മുൻ താരം രവിചന്ദ്രൻ അശ്വിൻ. വരും സീസണുകളിൽ ടീമിന്റെ ലേല തന്ത്രങ്ങൾ പൂർണ്ണമായും പൊളിച്ചെഴുതേണ്ടി വരുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സീസണിലുടനീളം നിറംമങ്ങിയ സി.എസ്.കെ, 16 മത്സരങ്ങളിൽ നിന്ന് വെറും 12 പോയിന്റോടെയാണ് മടങ്ങിയത്. സഞ്ജു സാംസൺ ഉൾപ്പെടെയുള്ള ചില താരങ്ങൾ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും, പ്ലേ ഓഫ് യോഗ്യത നേടാൻ ടീമിനായില്ല.

സ്വന്തം യൂട്യൂബ് ചാനലിലൂടെയായിരുന്നു അശ്വിന്റെ പ്രതികരണം. സഞ്ജു സാംസൺ, അകീൽ ഹൊസൈൻ, അൻഷുൽ കംബോജ് എന്നിവരുടെ പോരാട്ടവീര്യത്തെ അശ്വിൻ അഭിനന്ദിച്ചു. എന്നാൽ ലേലത്തിലെ മുൻഗണനാ ക്രമത്തിൽ ടീമിന് തെറ്റുപറ്റിയെന്ന് അദ്ദേഹം പറഞ്ഞു. “വെങ്കിടേഷ് അയ്യർ, ജേസൺ ഹോൾഡർ തുടങ്ങിയ താരങ്ങളെ ഏഴ് കോടി രൂപ വീതം മുടക്കി ടീമിലെത്തിച്ച ടീമുകളാണ് ഇത്തവണ ഫൈനലിൽ എത്തിയത്. 14 കോടി രൂപ മുടക്കി ഒരു താരത്തെ വാങ്ങുന്നതിന് പകരം, യുവത്വവും പരിചയസമ്പത്തും ഒത്തുചേരുന്ന ഇത്തരം താരങ്ങളെ സി.എസ്.കെ ലക്ഷ്യമിടണമായിരുന്നു,” അശ്വിൻ വ്യക്തമാക്കി. ടീമിനകത്ത് താരങ്ങളുടെ റോളുകളിൽ വ്യക്തതയില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: ഇന്ത്യയുടെ ന്യൂസിലൻഡ് പര്യടനം; മത്സരക്രമം പ്രഖ്യാപിച്ച് കിവീസ് ക്രിക്കറ്റ് ബോർഡ്

സീസണിലുടനീളം താരങ്ങൾക്കുണ്ടായ പരിക്കുകളും, തെറ്റായ ബാറ്റിങ് ഓർഡറുകളും ടീമിന് തിരിച്ചടിയായി. ഡിവാൾഡ് ബ്രെവിസ്, ശിവം ദുബെ എന്നിവരെ ഫിനിഷർമാരായി ഇറക്കാനുള്ള ടീം മാനേജ്‌മെന്റിന്റെ തീരുമാനം പാളിയെന്നും അശ്വിൻ ചൂണ്ടിക്കാട്ടി.

പരിക്കുകൾ കാരണം മുൻ നായകൻ എം.എസ്. ധോണിക്ക് ഈ സീസണിൽ ഒരു മത്സരത്തിൽ പോലും കളിക്കാനായില്ല. എങ്കിലും കളിക്കളത്തിന് പുറത്ത് ടീമിൽ ധോണിയുടെ സ്വാധീനം വളരെ വലുതായിരുന്നുവെന്ന് സി.എസ്.കെ മുഖ്യ പരിശീലകൻ സ്റ്റീഫൻ ഫ്ലെമിംഗ് പറഞ്ഞു. യുവതാരങ്ങളെ വഴിനയിക്കുന്നതിലും ടീമിന്റെ കെട്ടുറപ്പ് നിലനിർത്തുന്നതിലും ധോണി നിർണ്ണായക പങ്കുവഹിച്ചുവെന്നും ഫ്ലെമിംഗ് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

Share Email
Top