സി‌എസ്‌ഐ‌ആർ യു‌ജി‌സി നെറ്റ് ഉത്തരസൂചിക പുറത്തിറങ്ങി

2025 ഫെബ്രുവരി 28, മാർച്ച് 1, 2 തീയതികളിൽ നടന്ന പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് പ്രൊവിഷണൽ ഉത്തരസൂചിക ഡൗൺലോഡ് ചെയ്യാം

സി‌എസ്‌ഐ‌ആർ യു‌ജി‌സി നെറ്റ് ഉത്തരസൂചിക പുറത്തിറങ്ങി
സി‌എസ്‌ഐ‌ആർ യു‌ജി‌സി നെറ്റ് ഉത്തരസൂചിക പുറത്തിറങ്ങി

2024 ഡിസംബർ മാസത്തിൽ നടന്ന കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച്-യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ നാഷണൽ എലിജിബിലിറ്റി ടെസ്റ്റി (CSIR UGC NET) ന്റെ പ്രൊവിഷണൽ ഉത്തരസൂചിക നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) പുറത്തിറക്കി. 2025 ഫെബ്രുവരി 28, മാർച്ച് 1, 2 തീയതികളിൽ നടന്ന പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് പ്രൊവിഷണൽ ഉത്തരസൂചിക ഡൗൺലോഡ് ചെയ്യാം.

പ്രോസസ്സിംഗ് ഫീസ് ക്രെഡിറ്റ് കാർഡ്/ഡെബിറ്റ് കാർഡ്/നെറ്റ് ബാങ്കിംഗ്/യുപിഐ പേയ്‌മെന്റ് മോഡുകൾ വഴിയാണ് അടയ്ക്കേണ്ടത്. 2025 മാർച്ച് 14 വരെ ഫീസ് അടയ്ക്കാം. പ്രോസസ്സിംഗ് ഫീസ് ലഭിക്കാതെ എൻ‌ടി‌എ ഒരു എതിർപ്പുകളും സ്വീകരിക്കില്ല. രാജ്യത്തെ 164 നഗരങ്ങളിലായി 326 പരീക്ഷാ കേന്ദ്രങ്ങളിലാണ് പരീക്ഷ നടന്നത്. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ (സിബിടി) രീതിയിലാണ് ഏകദേശം 2,38,451 പേർ പരീക്ഷ എഴുതിയത്.

Share Email
Top