ക്രോസ്സ് വോട്ടിംഗ് ഉണ്ടായാൽ തിരിച്ചടിയാകില്ല; സുരേഷ് ഗോപി

ക്രോസ്സ് വോട്ടിംഗ് ഉണ്ടായാൽ തിരിച്ചടിയാകില്ല; സുരേഷ് ഗോപി

തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ ക്രോസ് വോട്ടിങ് ഉണ്ടായാൽ തിരിച്ചടിയാകില്ലെന്ന് തൃശൂർ എൻ.ഡി.എ. സ്ഥാനാർഥിയും നടനുമായ സുരേഷ് ഗോപി. ഈശ്വര വിശ്വാസിയാണ് യാതൊരു വ്യാകുലതയും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഞാൻ എം.പിയാകാനാണ് വന്നത്. ഒരു മന്ത്രിയേക്കാൾ മികച്ച രീതിയിൽ ജോലി ചെയ്യാനുള്ള സാഹചര്യം പാർട്ടിയിൽ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിയമസഭാ തിരഞ്ഞെടുപ്പിന് ആറ് മാസം മുമ്പ് വരെയെങ്കിലും എനിക്ക് ഇളവ് തരണമെന്ന് ആഭ്യന്തരമന്ത്രിയോടും പ്രധാനമന്ത്രിയോടും ആവശ്യപ്പെട്ടിട്ടുണ്ട്. സിനിമയും ചെയ്യണം, ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ ചെയ്യാനും സാധിക്കണം. പകരം ഞാൻ ആവശ്യപ്പെട്ടിരിക്കുന്നത്, ഒരു മന്ത്രി എന്ന നിലയ്ക്ക് കേരളത്തിൽ എനിക്ക് എന്തൊക്കെ ചെയ്യാൻ ആഗ്രഹിക്കുന്നോ അതിന്റെ 25 ശതമാനമെങ്കിലും സാധ്യമാക്കിത്തരുന്ന അഞ്ച് വകുപ്പ് മന്ത്രിമാരെ ചൊൽപ്പടിക്ക് വിട്ടുതരണമെന്നാവശ്യപ്പെട്ടു. ചൊൽപ്പടി എന്നത് ജനങ്ങളുടെ ചൊൽപ്പടിയാണ്. എന്റെ വോട്ടർമാരുടെ ചൊൽപ്പടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Top