കയ്യിൽ പണമില്ലെങ്കിലും വാങ്ങിക്കൂട്ടുന്നു! ക്രെഡിറ്റ് കാർഡ് കടക്കെണി; അഞ്ചു വർഷത്തിനിടെ ഇരട്ടിയായി ഉപയോഗം

ഒന്നിലധികം കാർഡുകൾ ഉള്ളവർ എല്ലാത്തിലും മിനിമം തുക കൃത്യമായി അടയ്ക്കുന്നുണ്ടെന്ന് ഉറപ്പാക്കുക

കയ്യിൽ പണമില്ലെങ്കിലും വാങ്ങിക്കൂട്ടുന്നു! ക്രെഡിറ്റ് കാർഡ് കടക്കെണി; അഞ്ചു വർഷത്തിനിടെ ഇരട്ടിയായി ഉപയോഗം
കയ്യിൽ പണമില്ലെങ്കിലും വാങ്ങിക്കൂട്ടുന്നു! ക്രെഡിറ്റ് കാർഡ് കടക്കെണി; അഞ്ചു വർഷത്തിനിടെ ഇരട്ടിയായി ഉപയോഗം

ഇന്ത്യയിലെ ഉപഭോഗ സംസ്‌കാരത്തിൽ വന്ന വലിയ മാറ്റത്തിന്റെ പ്രതിഫലനമെന്നോണം രാജ്യത്ത് ക്രെഡിറ്റ് കാർഡ് ഉപയോഗം റെക്കോർഡ് വേഗതയിൽ കുതിക്കുന്നു. എന്നാൽ സൗകര്യങ്ങൾക്കൊപ്പം തന്നെ സാധാരണക്കാരെ വലിയ കടക്കെണിയിലേക്കും ഇത് തള്ളിവിടുന്നുവെന്നാണ് ഏറ്റവും പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്.

കണക്കുകളിലെ ഞെട്ടിക്കുന്ന വളർച്ച

ആർബിഐ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം ക്രെഡിറ്റ് കാർഡ് വിപണിയിൽ വൻ വർധനവാണുള്ളത്.

കാർഡുകളുടെ എണ്ണം: 2020-ൽ 55 ദശലക്ഷമായിരുന്ന സജീവ കാർഡുകളുടെ എണ്ണം 2025-ഓടെ 111 ദശലക്ഷമായി ഉയർന്നു.

കുടിശ്ശിക ഭാരം: 2015-ൽ 30,500 കോടി രൂപയായിരുന്ന ആകെ കുടിശ്ശിക 2025-ൽ 2.9 ലക്ഷം കോടി രൂപ എന്ന ഭീമമായ തുകയിലേക്ക് എത്തിയിരിക്കുന്നു.

കടക്കെണിയിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം?

ഉപയോഗം താൽക്കാലികമായി നിർത്തുക: പുതിയ കടം ഉണ്ടാകാതിരിക്കാൻ കാർഡ് ഉപയോഗിക്കുന്നത് ഒഴിവാക്കി കയ്യിലുള്ള പണം കൊണ്ട് മാത്രം ചെലവുകൾ നടത്തുക.

മിനിമം തുക അടയ്ക്കുക: ഒന്നിലധികം കാർഡുകൾ ഉള്ളവർ എല്ലാത്തിലും മിനിമം തുക കൃത്യമായി അടയ്ക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.

ഉയർന്ന പലിശയുള്ളവ ആദ്യം തീർക്കുക: ഏറ്റവും കൂടുതൽ പലിശ ഈടാക്കുന്ന കാർഡിലെ കുടിശ്ശിക ആദ്യം കൊടുത്തുതീർക്കാൻ ശ്രമിക്കുക.

ചെറിയ കടങ്ങൾ ഒഴിവാക്കുക: ചെറിയ ബാധ്യതകൾ ആദ്യം തീർക്കുന്നത് മാനസികമായ ആശ്വാസം നൽകും.

ബാങ്കുമായി സംസാരിക്കുക: പലിശ കുറയ്ക്കാനോ കുടിശ്ശിക ഇഎംഐ ആയി മാറ്റാനോ ബാങ്കിനോട് ആവശ്യപ്പെടാം.

Also Read:ഇന്ത്യൻ ടയർ വിപണിയിലേക്ക് ബി.കെ.ടി; 3,500 കോടിയുടെ നിക്ഷേപവുമായി വമ്പൻ ചുവടുവെപ്പ്

ആർബിഐയുടെ ഇടപെടൽ

തിരിച്ചടവ് മുടങ്ങാനുള്ള സാധ്യത മുൻനിർത്തി റിസർവ് ബാങ്ക് നിയന്ത്രണങ്ങൾ കടുപ്പിച്ചിട്ടുണ്ട്. സുരക്ഷിതമല്ലാത്ത വായ്പകളുടെ റിസ്‌ക് പരിധി ഉയർത്തിയതോടെ ബാങ്കുകൾ പുതിയ കാർഡുകൾ നൽകുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തി. ഇതിന്റെ ഫലമായി കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പുതിയ കാർഡുകൾ പുറത്തിറക്കുന്നതിൽ 28 ശതമാനത്തോളം കുറവുണ്ടായിട്ടുണ്ട്.

സാമ്പത്തിക സാക്ഷരതയുടെ അഭാവം

ക്രെഡിറ്റ് കാർഡിനെ വരുമാനത്തിന് പകരമായി കാണുന്നതാണ് പലരെയും പ്രതിസന്ധിയിലാക്കുന്നത്. മിനിമം പേയ്‌മെന്റ് മാത്രം അടച്ചുപോകുന്നത് കടം വർധിപ്പിക്കുകയേ ഉള്ളൂ. ആഡംബരങ്ങൾക്കായി കാർഡ് ഉപയോഗിക്കുന്നതിന് പകരം അടിയന്തര ആവശ്യങ്ങൾക്കും നിക്ഷേപങ്ങൾക്കും മാത്രമായി ഇത് ബുദ്ധിപൂർവ്വം ഉപയോഗിക്കുന്നതാണ് ബുദ്ധി.

Share Email
Top