ചെന്നൈയില്‍ BJP സ്ഥാനാര്‍ത്ഥിയെ സ്വീകരിക്കാന്‍ പടക്കം പൊട്ടിച്ചു; 2 കുടിലുകള്‍ കത്തിനശിച്ചു

ചെന്നൈയില്‍ BJP സ്ഥാനാര്‍ത്ഥിയെ സ്വീകരിക്കാന്‍ പടക്കം പൊട്ടിച്ചു; 2 കുടിലുകള്‍ കത്തിനശിച്ചു

ചെന്നൈ: നാഗപട്ടണത്തു ബിജെപി സ്ഥാനാര്‍ത്ഥിയെ സ്വീകരിക്കാനായി പടക്കം പൊട്ടിച്ചതിനു പിന്നാലെ 2 കുടിലുകള്‍ കത്തിനശിച്ചു.
എസ്.ജി.എം.രമേശാണ് അവിടത്തെ ബിജെപി സ്ഥാനാര്‍ഥി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ന്യൂ നമ്പ്യാര്‍ നഗര്‍ മത്സ്യബന്ധന ഗ്രാമത്തിലെത്തിയപ്പോഴാണു പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ചത്.

പടക്കങ്ങള്‍ പൊട്ടിത്തെറിച്ചപ്പോള്‍ തീപ്പൊരി ചിതറിയതോടെ റോഡരികിലെ കുടിലുകള്‍ക്കു തീപിടിക്കുകയായിരുന്നു. തുടര്‍ന്ന്, മേല്‍ക്കൂര മുഴുവന്‍ കത്തിനശിച്ചു. പിന്നാലെ, തൊട്ടടുത്ത വീടിനും തീപിടിച്ചു. അഗ്‌നിരക്ഷാ സേന സ്ഥലത്തെത്തിയാണു തീയണച്ചത്. റവന്യു ഉദ്യോഗസ്ഥന്‍ കേസെടുക്കാന്‍ പൊലീസിനു നിര്‍ദേശം നല്‍കി.

Top