കള്ളപ്പണത്തിനും പൂഴ്ത്തിവെപ്പിനുമെതിരെ കടുപ്പിച്ച് യുഎഇ! സാമ്പത്തിക രംഗം കൂടുതൽ സുതാര്യമാക്കാൻ പുതിയ നടപടികൾ!

സാമ്പത്തിക, വിനോദസഞ്ചാര മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മർറിയുടെ അധ്യക്ഷതയിൽ അബുദാബിയിൽ ചേർന്ന സാമ്പത്തിക സംയോജന സമിതി യോഗത്തിലാണ് ഇത് സംബന്ധിച്ച് നിർണായക തീരുമാനങ്ങൾ ഉയർന്നത്

കള്ളപ്പണത്തിനും പൂഴ്ത്തിവെപ്പിനുമെതിരെ കടുപ്പിച്ച് യുഎഇ! സാമ്പത്തിക രംഗം കൂടുതൽ സുതാര്യമാക്കാൻ പുതിയ നടപടികൾ!
കള്ളപ്പണത്തിനും പൂഴ്ത്തിവെപ്പിനുമെതിരെ കടുപ്പിച്ച് യുഎഇ! സാമ്പത്തിക രംഗം കൂടുതൽ സുതാര്യമാക്കാൻ പുതിയ നടപടികൾ!

ള്ളപ്പണ ഇടപാടുകളും ഭീകരവാദ സാമ്പത്തിക സഹായങ്ങളും തടയുന്നതിനായി നിയമനിർമാണ ചട്ടക്കൂട് പരിഷ്കരിക്കാനും കോർപറേറ്റ് ഭരണസംവിധാനങ്ങൾ ശക്തമാക്കാനും യുഎഇ. സാമ്പത്തിക, വിനോദസഞ്ചാര മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മർറിയുടെ അധ്യക്ഷതയിൽ അബുദാബിയിൽ ചേർന്ന സാമ്പത്തിക സംയോജന സമിതി യോഗത്തിലാണ് ഇത് സംബന്ധിച്ച് നിർണായക തീരുമാനങ്ങൾ ഉയർന്നത്. അത്യാധുനിക ഡിജിറ്റൽ സംവിധാനങ്ങളും നിർമിതബുദ്ധിയും പ്രയോജനപ്പെടുത്തി വിപണിയിലെ പൂഴ്ത്തിവെപ്പ് തടയാനും ഉൽപ്പന്നങ്ങളുടെ ന്യായമായ വിലനിലവാരവും ലഭ്യതയും ഉറപ്പാക്കാനും പരിശോധനകൾ കടുപ്പിക്കും.

ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് പിന്തുണയേകാൻ ധനകാര്യ ലീസിങ് മേഖലയിൽ പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിനെക്കുറിച്ചും യോഗത്തിൽ ചർച്ചകൾ നടന്നു. സാങ്കേതിക, വ്യവസായ, ആരോഗ്യ മേഖലകൾക്ക് ഏറെ ഗുണം ചെയ്യുന്ന ഈ നീക്കങ്ങളിലൂടെ അന്താരാഷ്ട്ര നിക്ഷേപകരെ ആകർഷിക്കാനും മികച്ച ബിസിനസ് അന്തരീക്ഷം ഉറപ്പാക്കാനുമാണ് യുഎഇ ലക്ഷ്യമിടുന്നത്. ‘വീ ദി യുഎഇ 2031’ ദർശനത്തിന്റെ ഭാഗമായി ഉയർന്ന സാമ്പത്തിക വളർച്ചയും വിപണി സ്ഥിരതയും കൈവരിക്കാൻ ഇത്തരം നടപടികൾ സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Share Email
Top