സിപിഐഎമ്മിന്റെ ഉറച്ച മണ്ഡലങ്ങളിൽ ബിജെപി വോട്ട് വർദ്ധിപ്പിച്ചത് ഗൗരവകരമായ സാഹചര്യമാണെന്ന് കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് വിലയിരുത്തി. യുഡിഎഫിന് അനുകൂലമായ ന്യൂനപക്ഷ ഏകീകരണം മാത്രമല്ല പരാജയത്തിന് കാരണം. പാർട്ടിയുടെ അടിത്തറയായ വോട്ടുകൾ വലിയ തോതിൽ ബിജെപിയിലേക്ക് പോയത് തിരിച്ചടിയുടെ ആഴം കൂട്ടി. സിപിഐഎമ്മിന്റെ ഉറച്ച സീറ്റായ കോഴിക്കോട് നോർത്തിൽ മാത്രം 10,000 വോട്ടുകളുടെ കുറവുണ്ടായി. തോട്ടത്തിൽ രവീന്ദ്രന്റെ പരാജയം അപ്രതീക്ഷിതമായിരുന്നു. നോർത്തിലെ വോട്ട് കുറവ് ഗൗരവകരമാണെന്നും ഇതിന്റെ കാരണങ്ങൾ ആഴത്തിൽ പരിശോധിക്കണമെന്നും യോഗത്തിൽ തോട്ടത്തിൽ രവീന്ദ്രൻ ആവശ്യപ്പെട്ടു. ഇടത് പക്ഷത്തിന് എന്നും കരുത്ത് പകർന്നിട്ടുള്ള മണ്ഡലങ്ങളിൽ പോലും ഇത്തവണ ദയനീയമായ പ്രകടനമാണ് കാഴ്ചവെക്കാനായത്.
ചെങ്കോട്ടയിൽ വിള്ളൽ; കോഴിക്കോട് സിപിഎം വോട്ടുകൾ ബിജെപിക്ക് കിട്ടിയെന്ന് ജില്ലാ സെക്രട്ടറിയേറ്റ് വിലയിരുത്തൽ
സിപിഐഎമ്മിന്റെ ഉറച്ച സീറ്റായ കോഴിക്കോട് നോർത്തിൽ മാത്രം 10,000 വോട്ടുകളുടെ കുറവുണ്ടായി






