കൊല്ലം: കരുനാഗപ്പള്ളിയിലെ വിഭാഗീയതയില്‍ മുന്നറിയിപ്പുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. നേതാവാണ് എല്ലാത്തിന്റെ അവസാന വാക്കെന്ന് കരുതരുത്. ജനങ്ങളാണ് അവസാന വാക്കെന്നും തെറ്റായ ഒരു പ്രവണതയും പാര്‍ട്ടി വെച്ചുപൊറുപ്പിക്കില്ലെന്നും എംവി ഗോവിന്ദന്‍ സമാപന സമ്മേളനത്തില്‍ പറഞ്ഞു. സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തിന്റെ സമാപന സമ്മേളനത്തിലാണ് നേതാക്കള്‍ക്ക് താക്കീതുമായി എംവി ഗോവിന്ദന്‍ രംഗത്തെത്തിയത് .
Also Read: ‘വയനാട് പുനരധിവാസത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും പൂര്‍ണ അവഗണന’; വി.ഡി. സതീശന്‍
കോണ്‍ഗ്രസ് നേതാക്കളെയും എംവി ഗോവിന്ദന്‍ പരിഹസിച്ചു. വി.ഡി സതീശന്‍ മുഖ്യമന്ത്രി കുപ്പായവും ഇട്ടിരിക്കുകയാണെന്നും ഒരാളല്ല കോണ്‍ഗ്രസില്‍ കുപ്പായവും ഇട്ടിരിക്കുന്നതെന്നുമായിരുന്നു എംവി ഗോവിന്ദന്റെ പരിഹാസം. വി.ഡി സതീശന്‍, ശശി തരൂര്‍, കെ.സുധാകരന്‍, കെ.മുരളീധരന്‍, കെ.സി വേണുഗോപാല്‍, രമേശ് ചെന്നിത്തല എന്നിങ്ങനെ എല്ലാവരുമുണ്ടെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.