സിപിഎം, ആര്‍എസ്എസ് നിലവാരത്തിലെത്തി; മുരളീധരന്‍

സിപിഎം, ആര്‍എസ്എസ് നിലവാരത്തിലെത്തി; മുരളീധരന്‍

കോഴിക്കോട്: സിപിഎം, ആര്‍എസ്എസ് നിലവാരത്തിലെത്തിയെന്ന് വടകരയിലെ സിറ്റിംഗ് എംപി കെ.മുരളീധരന്‍. വടകരക്കാര്‍ മതം നോക്കി വോട്ട് ചെയ്യുന്നവരല്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. താനും മുല്ലപ്പള്ളിയും ഇവിടെ നിന്നാണ് ജയിച്ചുകയറിയതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

‘ഞാന്‍ 1989-ല്‍ കോഴിക്കോട് മത്സരിച്ചിട്ടുണ്ട്. മുസ്ലിങ്ങളാണ് അന്ന് ഭൂരിപക്ഷം. ആ മണ്ഡലത്തില്‍ ഞാന്‍ രണ്ടുതവണ പരാജയപ്പെടുത്തിയത് മുസ്ലിം വിഭാഗത്തിലെ സ്ഥാനാര്‍ഥികളെയാണ്. വടകരയില്‍ എന്നെയും മുല്ലപ്പള്ളിയേയും ജയിപ്പിച്ചു. ലീഗുകാര്‍ ഉള്‍പ്പടെയുള്ളവര്‍ മുന്‍പന്തിയില്‍ നിന്നുകൊണ്ടാണ് ഞങ്ങളെയൊക്കെ ജയിപ്പിച്ചത്. അത്തരത്തിലുള്ള നാട്ടുകാര്‍ മതംനോക്കി വോട്ട് ചെയ്യുന്നവരാണെന്ന് പറയാന്‍ കഴിയുമോ’, കെ.മുരളീധരന്‍ ചോദിച്ചു.

Top