സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം ഇന്ന് ചേരും

ടീകോം കമ്പനിക്ക് നഷ്ടപരിഹാരം നല്‍കുന്നതില്‍ പ്രതിപക്ഷം ഉന്നയിച്ച അഴിമതി ആരോപണങ്ങളില്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കും

സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം ഇന്ന് ചേരും
സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം ഇന്ന് ചേരും

കൊച്ചി: സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം ഇന്ന് ചേരും. ടീകോം കമ്പനിക്ക് നഷ്ടപരിഹാരം നല്‍കുന്നതില്‍ പ്രതിപക്ഷം ഉന്നയിച്ച അഴിമതി ആരോപണങ്ങളില്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കും. പാര്‍ട്ടി സമ്മേളനങ്ങളുടെ പുരോഗതിയും യോഗം വിലയിരുത്തും.

Also Read: മധു മുല്ലശ്ശേരിയെ സെക്രട്ടറിയാക്കിയതാണ് പാര്‍ട്ടിക്ക് പറ്റിയ അബദ്ധം; എം.വി ഗോവിന്ദന്‍

സ്മാര്‍ട്ട് സിറ്റി വിഷയമടക്കം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തില്‍ ചര്‍ച്ചയാകും. സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ നിന്ന് പിന്മാറിയ ടീകോമിന് നഷ്ടപരിഹാരം നല്‍കാനുളള മന്ത്രിസഭാ തീരുമാനം വിവാദത്തിലായിരുന്നു. പദ്ധതിയില്‍ വീഴ്ച വരുത്തിയാല്‍ ടീകോമില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാമെന്ന് കരാറില്‍ വ്യവസ്ഥയുളളപ്പോഴാണ് അങ്ങോട്ട് നഷ്ടപരിഹാരം നല്‍കാനുള്ള മന്ത്രിസഭയുടെ തീരുമാനം. ഭൂമി തിരിച്ചെടുക്കുന്നതില്‍ അഴിമതി ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തി.

Share Email
Top