ബോംബ് നിര്‍മാണം ആരെ ലക്ഷ്യം വെച്ചായിരുന്നുവെന്ന് സിപിഐഎം വ്യക്തമാക്കണം; ഷാഫി പറമ്പില്‍

ബോംബ് നിര്‍മാണം ആരെ ലക്ഷ്യം വെച്ചായിരുന്നുവെന്ന് സിപിഐഎം വ്യക്തമാക്കണം; ഷാഫി പറമ്പില്‍

പാനൂര്‍ ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഒരാള്‍ കസ്റ്റഡിയില്‍. പാനൂര്‍ കൈവേലിക്കല്‍ അരുണ്‍ ആണ് പൊലീസ് കസ്റ്റഡിയിലുള്ളത്. നിസാര പരുക്കേറ്റ വിനോദ്, അശ്വിന്‍ എന്നിവരുടെ മൊഴികളും പൊലീസ് രേഖപ്പെടുത്തി. ബോംബ് രാഷ്ട്രീയം യുഡിഎഫ് ചര്‍ച്ചയാക്കുമെന്ന് സൂചന. പാനൂരില്‍ ഇന്ന് ഷാഫി പറമ്പിലിന്റെ സമാധാന സന്ദേശ യാത്ര.

ബോംബ് ബാങ്കിലിട്ട് പലിശ വാങ്ങിക്കാനല്ലല്ലോ നിര്‍മിച്ചത്, കയ്യിലിരുന്ന് പൊട്ടിയില്ലായിരുന്നെങ്കില്‍ ഈ ബോംബ് നിര്‍മാണം ആരെ ലക്ഷ്യം വെച്ചായിരുന്നുവെന്ന് സിപിഐഎം വ്യക്തമാക്കണമെന്ന് ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു. ബോംബ് നിര്‍മാണത്തിനു ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധമുണ്ടെന്ന് ഷാഫി പറമ്പില്‍ ആരോപിച്ചു.

തിരഞ്ഞെടുപ്പില്‍ എന്ത് സ്വാധീനമാണ് ഉണ്ടാക്കാന്‍ പോകുന്നതെന്ന് സിപിഐഎം വ്യക്തമാക്കണം. സിപിഐഎം ആക്രമണത്തിന് കോപ്പുകൂട്ടുകയാണ്. പരിശോധനയ്ക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്‍ തയാറാകണം. തിരഞ്ഞെടുപ്പ് കമ്മിഷന് രേഖാമൂലം പരാതി നല്‍കുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. യുഡിഎഫ് പര്യടനം നടക്കാനിരിക്കുന്ന സ്ഥലത്താണ് സംഭവം ഉണ്ടായിരിക്കുന്നത്. കരുതലും സ്‌നേഹവും പോസ്റ്ററിലും ഫ്‌ലക്‌സിലും പോരാ. ന്യായീകരിക്കാനാവാത്ത സംഭവമാണ് നടന്നതെന്നും ഷാഫി കൂട്ടിച്ചേര്‍ത്തു.

Top