വിയോജിപ്പുകൾ തള്ളി സിപിഐഎം; വി. ജോയ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി

നിയമസഭാ തിരഞ്ഞെടുപ്പിൽ വർക്കല മണ്ഡലത്തിൽ നിന്നും വി. ജോയ് വീണ്ടും ജനവിധി തേടിയ സാഹചര്യത്തിലായിരുന്നു താൽക്കാലികമായി ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറിനിന്നത്

വിയോജിപ്പുകൾ തള്ളി സിപിഐഎം; വി. ജോയ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി
വിയോജിപ്പുകൾ തള്ളി സിപിഐഎം; വി. ജോയ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി

തിരുവനന്തപുരം: കടുത്ത ആഭ്യന്തര തർക്കങ്ങൾക്കും വിയോജിപ്പുകൾക്കുമൊടുവിൽ വി. ജോയിയെ തന്നെ സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുത്തു. തിരുവനന്തപുരത്ത് ചേർന്ന സി.പി.എം ജില്ലാ കമ്മിറ്റി യോഗത്തിലാണ് ഈ തീരുമാനം. വി. ജോയിയെ സെക്രട്ടറി സ്ഥാനത്ത് നിലനിർത്തണമെന്ന സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശം ജില്ലാ സെക്രട്ടറിയേറ്റും ജില്ലാ കമ്മിറ്റിയും അംഗീകരിക്കുകയായിരുന്നു.

മുതിർന്ന നേതാവും മുൻ മന്ത്രിയുമായ വി. ശിവൻകുട്ടിയുടെ കടുത്ത വിയോജിപ്പ് നിലനിൽക്കെയാണ് പാർട്ടി ഔദ്യോഗിക പ്രഖ്യാപനവുമായി മുന്നോട്ട് പോയത്. പ്രതിഷേധസൂചകമായി വി. ശിവൻകുട്ടി സംസ്ഥാന കമ്മിറ്റി യോഗത്തിൽ പങ്കെടുത്തിരുന്നില്ല. എം.എൽ.എ പദവിയിലിരിക്കുന്ന ഒരാൾ ജില്ലാ സെക്രട്ടറി സ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്ന നിലപാടാണ് വി. ശിവൻകുട്ടി ഉയർത്തിയത്. സിപിഐഎമ്മിന്റെ പൊതുവായ സംഘടനാ ശൈലിക്ക് വിരുദ്ധമാണ് ഈ നടപടിയെന്നും അദ്ദേഹം വിമർശിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ വർക്കല മണ്ഡലത്തിൽ നിന്നും വി. ജോയ് വീണ്ടും ജനവിധി തേടിയ സാഹചര്യത്തിലായിരുന്നു താൽക്കാലികമായി ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറിനിന്നത്.
ജോയി മാറിനിന്ന ഘട്ടത്തിൽ രാജ്യസഭാ എം.പി കൂടിയായ എ.എ. റഹീമിനായിരുന്നു തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുടെ താൽക്കാലിക ചുമതല പാർട്ടി നൽകിയിരുന്നത്.

Also Read: ദിവ്യ എസ് അയ്യരെ തെറുപ്പിച്ചതിൽ ഞെട്ടിയത് ഐ.എ.എസ് കേന്ദ്രങ്ങൾ, ഗുരുവിൻ്റെ മരുമകളെ തഴഞ്ഞ് ഹീറോ ആയത് മുഖ്യമന്ത്രി

നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി നിർണ്ണയ ഘട്ടത്തിൽ, ജില്ലാ സെക്രട്ടറിയായതിനാൽ വി. ജോയ് സിറ്റിംഗ് സീറ്റായ വർക്കലയിൽ മത്സരിക്കേണ്ടതില്ലെന്നായിരുന്നു സംസ്ഥാന നേതൃത്വത്തിന്റെ ആദ്യ നിലപാട്. എന്നാൽ, ജോയി മത്സരിച്ചില്ലെങ്കിൽ വർക്കല സീറ്റ് പാർട്ടിക്ക് നഷ്ടപ്പെടുമെന്ന ശക്തമായ നിലപാടിൽ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റും ജില്ലാ കമ്മിറ്റിയും ഉറച്ചുനിന്നു. ഈ സമ്മർദ്ദത്തിന് വഴങ്ങിയാണ് സംസ്ഥാന നേതൃത്വം ജോയിക്ക് വർക്കലയിൽ മത്സരിക്കാൻ അനുമതി നൽകിയതും, പകരം ജില്ലാ സെക്രട്ടറിയുടെ ചുമതല താൽക്കാലികമായി ഒഴിഞ്ഞതും.

Share Email
Top