CMDRF

സീറ്റ് വിഭജനത്തില്‍ ധാരണയായില്ല; മഹാരാഷ്ട്രയിൽ 12 സീറ്റുകളിൽ മത്സരിക്കാനൊരുങ്ങി സിപിഐഎം

രണ്ട് മാസങ്ങൾക്ക് മുമ്പാണ് മഹാ വികാസ് അഘാഡിക്കൊപ്പം സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്തിയത്

സീറ്റ് വിഭജനത്തില്‍ ധാരണയായില്ല; മഹാരാഷ്ട്രയിൽ 12 സീറ്റുകളിൽ മത്സരിക്കാനൊരുങ്ങി സിപിഐഎം
സീറ്റ് വിഭജനത്തില്‍ ധാരണയായില്ല; മഹാരാഷ്ട്രയിൽ 12 സീറ്റുകളിൽ മത്സരിക്കാനൊരുങ്ങി സിപിഐഎം

മുംബൈ: മഹാരാഷ്ട്രയിൽ സീറ്റ് വിഭജനത്തില്‍ ധാരണയായില്ല. മഹാരാഷ്ട്രയിൽ 12 സീറ്റുകളിൽ മത്സരിക്കാനൊരുങ്ങി സിപിഐഎം. രണ്ട് മാസങ്ങൾക്ക് മുമ്പാണ് മഹാ വികാസ് അഘാഡിക്കൊപ്പം സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്തിയത്. പിന്നീട് ചർച്ചയ്ക്കായി സഖ്യം ക്ഷണിച്ചിട്ടില്ലെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി ഡോ. ഉദയ് നാർകർ പറഞ്ഞു.

ദഹാനു, കൽവാൻ, സോലാപൂർ സിറ്റി, നാസിക് വെസ്റ്റ്, അകോലെ, കിൻവാട്, പത്രി, മജൽ​ഗാവ്, ദിന്തോരി, ഇ​ഗാത്പുരി, വിക്രം​ഗഡ്, ഷഹാപൂർ തുടങ്ങിയ മണ്ഡലങ്ങളിൽ മത്സരിക്കാനാണ് തീരുമാനം. 2019 തിരഞ്ഞെടുപ്പിൽ എട്ട് സീറ്റുകളിലാണ് സിപിഐഎം മത്സരിച്ചത്.

Top