തിരുവനന്തപുരം: ഇസ്രയേല്‍ എംബസിയുടെ വിരുന്നില്‍ പങ്കെടുത്ത ശശി തരൂരിനെ വിമര്‍ശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇസ്രയേല്‍ എംബസിയാണ് ബിജെപിയിലേക്കുള്ള എളുപ്പവഴിയെന്ന് തരൂരിനറിയാമെന്ന് ബിനോയ് വിശ്വം എക്‌സിലെ പോസ്റ്റില്‍ വ്യക്തമാക്കി.
” കോണ്‍ഗ്രസ് കേന്ദ്ര വര്‍ക്കിങ് കമ്മിറ്റി അംഗം ശശി തരൂര്‍ വളരെ ബുദ്ധിശാലിയാണ്. ഇസ്രയേല്‍ എംബസിയാണ് ബിജെപിയിലേക്കുള്ള എളുപ്പവഴിയെന്ന് അദ്ദേഹത്തിനറിയാം. അവരുടെ ‘മാസ്റ്റര്‍ പാര്‍ലമെന്റേറിയന്‍’ തുടര്‍ച്ചയായി സ്വീകരിക്കുന്ന ബിജെപി അനുകൂല നിലപാടിന് ഗാസയിലെ ജനങ്ങളുടെ രക്തവും ജീവനും കണ്ണീരും കോണ്‍ഗ്രസില്‍ നിന്ന് വിശദീകരണം ആവശ്യപ്പെടുന്നുണ്ട്” അദ്ദേഹം പറഞ്ഞു.