രാജ്യത്ത് കൊവിഡ് വ്യാപനം; 6491 കേസുകള്‍ റിപ്പോർട്ട് ചെയ്തു

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ദിനംപ്രതി കൊവിഡ് കേസുകൾ ഉയരുകയാണെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്

രാജ്യത്ത് കൊവിഡ് വ്യാപനം; 6491 കേസുകള്‍ റിപ്പോർട്ട് ചെയ്തു
രാജ്യത്ത് കൊവിഡ് വ്യാപനം; 6491 കേസുകള്‍ റിപ്പോർട്ട് ചെയ്തു

ഡൽഹി: രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്നതായി റിപ്പോർട്ട്. രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 6491 ആയി. കേരളത്തില്‍ 1957 പേര്‍ കൊവിഡ് ബാധിതരാണെന്നാണ് കേന്ദ്രത്തിന്റെ കണക്ക്. അതേസമയം 24 മണിക്കൂറിനിടെ കൊവിഡ് മരണം റിപ്പോർട്ട്‌ ചെയ്യാത്തത് ആശ്വാസകരമാണ്.

നിലവിൽ 65 മരണമാണ് ഇത്തവണ രാജ്യത്ത് റിപ്പോർട്ട്‌ ചെയ്തത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ദിനംപ്രതി കൊവിഡ് കേസുകൾ ഉയരുകയാണെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

Also Read: സൈന്യത്തിന്റെ വ്യോമ പ്രതിരോധം ശക്തിപ്പെടുത്താന്‍ ഇന്ത്യ;30,000 കോടി നീക്കിവയ്ക്കാന്‍ പദ്ധതി

കേരളത്തില്‍ 80 പേരാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതെന്ന് മന്ത്രി വീണാ ജോർജ് നേരത്തേ അറിയിച്ചിരുന്നു. ഇവര്‍ കൊവിഡ് മൂലം അഡ്മിറ്റ് ആയവര്‍ അല്ല. മറ്റ് രോഗങ്ങള്‍ക്ക് ചികിത്സ തേടിയപ്പോള്‍ കൊവിഡ് സ്ഥിരീകരിച്ചതാണ്. മറ്റു രോഗങ്ങള്‍ ഉള്ളവര്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

Share Email
Top