സ്വർണമോഷണക്കേസ് അന്വേഷണം തൃപ്തികരമെന്ന് കോടതി; അയ്യപ്പ സംഗമത്തിൽ പ്രചരിക്കുന്നത് വ്യാജവാർത്തകളെന്ന് എം.വി. ഗോവിന്ദൻ

വടക്കൻ മേഖലാ ജാഥയുടെ ഭാഗമായി മാധ്യമങ്ങളെ കണ്ടപ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്

സ്വർണമോഷണക്കേസ് അന്വേഷണം തൃപ്തികരമെന്ന് കോടതി; അയ്യപ്പ സംഗമത്തിൽ പ്രചരിക്കുന്നത് വ്യാജവാർത്തകളെന്ന് എം.വി. ഗോവിന്ദൻ
സ്വർണമോഷണക്കേസ് അന്വേഷണം തൃപ്തികരമെന്ന് കോടതി; അയ്യപ്പ സംഗമത്തിൽ പ്രചരിക്കുന്നത് വ്യാജവാർത്തകളെന്ന് എം.വി. ഗോവിന്ദൻ

ബരിമല സ്വർണമോഷണക്കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ നടപടികൾ ശരിയായ ദിശയിലാണെന്ന് ഹൈക്കോടതി തന്നെ വ്യക്തമാക്കിയതായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ. വടക്കൻ മേഖലാ ജാഥയുടെ ഭാഗമായി മാധ്യമങ്ങളെ കണ്ടപ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സി.ബി.ഐ അന്വേഷിച്ച പല കേസുകളിലും ഹൈക്കോടതിയിൽ നിന്ന് വിമർശനമുണ്ടായിട്ടുള്ള കാര്യം അദ്ദേഹം ഓർമ്മിപ്പിച്ചു. അന്വേഷണം കൃത്യമായി മുന്നോട്ട് പോകുമ്പോൾ സി.ബി.ഐ വേണമെന്ന് വി.ഡി. സതീശനും ബി.ജെ.പി അധ്യക്ഷനും ഒരേസ്വരത്തിൽ ആവശ്യപ്പെടുന്നത് ദുരൂഹമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ വാസ്തവ വിരുദ്ധമാണെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. മാധ്യമങ്ങളിൽ പ്രചരിക്കുന്നത് യഥാർത്ഥ കണക്കുകളല്ല. ഔദ്യോഗികമായ കണക്കുകൾ പുറത്തുവന്നതിനുശേഷം മാത്രമേ വസ്തുതകൾ വ്യക്തമാകൂ. തെറ്റായ കണക്കുകൾ നിരത്തി സർക്കാരിനെ പ്രതിക്കൂട്ടിലാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വികസന മുന്നേറ്റങ്ങളെ തകർക്കാൻ പ്രതിപക്ഷം ബോധപൂർവ്വം നടത്തുന്ന നീക്കങ്ങളെ ജനങ്ങൾ തിരിച്ചറിയുമെന്നും അദ്ദേഹം വ്യക്തമാക്കി

Share Email
Top