ഹൈദരാബാദ്: ഹൈദരാബാദിൽ മൊബൈൽ ആപ്പിലൂടെ ലൈംഗിക പ്രവൃത്തികൾ തത്സമയം പ്രദർശിപ്പിച്ച് പണം സമ്പാദിച്ച കേസിൽ ദമ്പതികളെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ 41 വയസ്സുകാരനും 37 വയസ്സുകാരിയുമാണ് അറസ്റ്റിലായത്. എളുപ്പത്തിൽ പണം സമ്പാദിക്കാനാണ് ഈ പ്രവൃത്തിയിൽ ഏർപ്പെട്ടതെന്ന് ദമ്പതികൾ സമ്മതിച്ചു.
അമ്പർപേട്ടിലെ മല്ലികാർജുന നഗർ സ്വദേശികളായ ദമ്പതികളെ അറസ്റ്റ് ചെയ്യുകയും അത്യാധുനിക ക്യാമറകൾ ഉൾപ്പെടെയുള്ള നിരവധി ഉപകരണങ്ങൾ വീട്ടിൽ നിന്ന് കണ്ടെടുക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു. ലൈംഗിക ദൃശ്യങ്ങൾക്ക് പണം നൽകാൻ തയ്യാറുള്ള ഉപയോക്താക്കൾക്ക് ലൈംഗിക പ്രവൃത്തികളുടെ തത്സമയ, റെക്കോർഡ് ചെയ്ത വിഡിയോകൾ ദമ്പതികൾ അയച്ചു കൊടുത്തതായി പൊലീസ് കണ്ടെത്തി.
Also Read: ഭാര്യയെ കൊന്ന് മൃതദേഹം ബാഗിലാക്കി ഒളിപ്പിച്ച ഭർത്താവ് 23 വർഷങ്ങൾക്ക് ശേഷം പിടിയിൽ
ഒരു തത്സമയ വിഡിയോയ്ക്ക് 2,000 രൂപയും, റെക്കോർഡ് ചെയ്ത ക്ലിപ്പിന് 500 രൂപയുമാണ് ഈടാക്കിയിരുന്നത്. മാസ്ക് ധരിച്ചായിരുന്നു വിഡിയോ ചിത്രീകരണം. ഐടി നിയമപ്രകാരം കേസെടുത്തതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.






