മൈഗ്രേനും ദഹനത്തിനുമൊക്കെ ബെസ്റ്റാണ് മല്ലി ചായ

മൈഗ്രേനും ദഹനത്തിനുമൊക്കെ ബെസ്റ്റാണ് മല്ലി ചായ

ല്ലാ വീട്ടിലെയും അടുക്കളയില്‍ സുലഭമായി ലഭിക്കുന്നതാണ് മല്ലി. കറികള്‍ക്ക് രുചിയും മണവുമൊക്കെ നല്‍കുന്ന മല്ലി ആരോഗ്യത്തിനും ഏറെ നല്ലതാണ്. ഇന്ത്യന്‍ ഭക്ഷണ രീതിയില്‍ വളരെയധികം ഉപയോഗിച്ച് വരുന്നൊരു മസാലയാണ് മല്ലി. ദൈനംദിന ഭക്ഷണത്തിന് ആവശ്യമായ വിറ്റാമിന്‍ എ, സി, കെ എന്നിവ ഉള്‍പ്പെടുന്ന അവശ്യ പോഷകങ്ങള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. ആരോഗ്യകരമായ ജീവിതശൈലിക്ക് മല്ലി ചായ ഏറെ നല്ലതാണെന്ന് പറയപ്പെടുന്നുണ്ട്. പ്രമേഹം, ഉയര്‍ന്ന കൊളസ്‌ട്രോള്‍ എന്നിവ നിയന്ത്രിക്കുന്നതിനും ഇത് ഗുണകരമാണെന്ന് കണക്കാക്കപ്പെടുന്നു. പലരെയും അലട്ടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് മൈഗ്രേന്‍. പ്രത്യേകിച്ച് ചൂട് കാലമാകുമ്പോഴേക്കും മൈഗ്രേയ്ന്‍ കൂടാനുള്ള സാധ്യത വളരെ കൂടുതലാണ്. മല്ലിയില ചായയുടെ ഉപയോഗം മൈഗ്രേന് ആശ്വാസം നല്‍കുന്നതാണ്. മൈഗ്രെയ്ന്‍ ഉണ്ടെങ്കില്‍, നിങ്ങളുടെ ദൈനംദിന ഭക്ഷണക്രമത്തില്‍ ഈ ഹെര്‍ബല്‍ പാനീയം ചേര്‍ക്കുന്നത് വളരെ ഉചിതമായിരിക്കും.

കരളിനെയും പിത്തസഞ്ചിയിലെയും വിഷാംശം പുറന്തള്ളാന്‍ ഏറെ നല്ലതാണ് ഈ ഹെര്‍ബല്‍ മല്ലി ചായ. പ്രത്യേകിച്ച് ധാരാളം ഭക്ഷണം കഴിച്ച ശേഷം ഒരു ഗ്ലാസ് മല്ലി ചായ കുടിക്കുന്നത് പല ഗുണങ്ങള്‍ നല്‍കുന്നു. ശരീരത്തിലെ ഡിറ്റോക്‌സ് പ്രക്രിയകളെ പിന്തുണയ്ക്കുന്നതിനുള്ള ഒരു സ്വാഭാവിക മാര്‍ഗമാണ് ഈ ചായ. ശരീരത്തിലെ വീക്കം കുറയ്ക്കാനും ഇത് സഹായിക്കും. മല്ലിയില ചായയുടെ ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ സന്ധി വേദന, വാതം, മറ്റ് കോശജ്വലന അവസ്ഥകള്‍ എന്നിവ ലഘൂകരിക്കാന്‍ സഹായിക്കും. ദിവസവും ഇത് കുടിക്കാന്‍ ശ്രമിക്കുന്നത് ഏറെ നല്ലതാണ്. ദഹനം മികച്ചതാക്കാന്‍ ഏറെ നല്ലതാണ് മല്ലി. ആമാശയത്തിലെയും കുടലിലെയും പ്രശ്‌നങ്ങള്‍ പരിഹരിക്കാനും വായു പ്രശ്‌നങ്ങളെ നിയന്ത്രിക്കാനും ദഹനം മെച്ചപ്പെടുത്താനും ഇത് സഹായിക്കും. വയറുവേദനയോ ദഹനസംബന്ധമായ അസ്വസ്ഥതകളോ അനുഭവപ്പെടുകയാണെങ്കില്‍, ഒരു കപ്പ് മല്ലിയില ചായ ആശ്വാസം നല്‍കുന്നതാണ്. രണ്ട് ഗ്ലാസ് വെള്ളത്തിന് 2 ടേബിള്‍ സ്പൂണ്‍ മല്ലി എന്ന രീതിയില്‍ വേണം എടുക്കാന്‍. ദിവസം മുഴുവന്‍ കുടിക്കാന്‍ ആണെങ്കില്‍ ഒരു ലിറ്റര്‍ വെള്ളം എടുക്കാവുന്നതാണ്. ഇനി ഇത് നന്നായി തിളപ്പിച്ച വെള്ളം പകുതിയാകുന്നത് വരെ തിളപ്പിക്കുക. അതിന് ശേഷം സ്റ്റൌവില്‍ നിന്ന് മാറ്റി വയ്ക്കാം. ചൂട് പോകുമ്പോള്‍ അരിച്ച് എടുത്ത് കുടിക്കാവുന്നതാണ്.

Top