ടെക്‌സസ്: കോപ്പ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ വെനസ്വേലയ്ക്കും മെക്‌സിക്കോയ്ക്കും വിജയം. ഇക്വഡോറിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് വെനസ്വേല പരാജയപ്പെടുത്തിയത്. 22-ാം മിനിറ്റില്‍ എന്നര്‍ വലന്‍സിയ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതോടെ 10 താരങ്ങളുമായാണ് ഇക്വഡോര്‍ മത്സരം പൂര്‍ത്തിയാക്കിയത്. മറ്റൊരു പോരാട്ടത്തില്‍ ജമൈക്കയെ എതിരില്ലാത്ത ഒരു ഗോളിന് മെക്‌സിക്കോ തോല്‍പ്പിച്ചു.
40-ാം മിനിറ്റില്‍ ജെറമി സാര്‍മിയന്റോയാണ് വലചലിപ്പിച്ചത്. എന്നാല്‍ രണ്ടാം പകുതിയില്‍ വെനസ്വേല മത്സരത്തിലേക്ക് തിരികെ വന്നു. 64-ാം മിനിറ്റില്‍ ജോണ്ടര്‍ കാഡിസ് സമനില ഗോള്‍ നേടി. പിന്നാലെ 74-ാം മിനിറ്റില്‍ എഡ്വേര്‍ഡ് ബെല്ലോ വെനസ്വേലയെ മുന്നിലെത്തിച്ചു. ജമൈക്കയ്‌ക്കെതിരെ 69-ാം മിനിറ്റില്‍ ജെറാര്‍ഡോ ആര്‍ട്ടിഗ നേടിയ ഒറ്റ ഗോളാണ് മെക്‌സിക്കന്‍ വിജയത്തിന് കാരണമായത്. മത്സരത്തില്‍ പന്തടക്കത്തിലും ഷോട്ടുകളുടെ എണ്ണത്തിലും മെക്‌സിക്കോ ആയിരുന്നു മുന്നില്‍. എങ്കിലും ഗോള്‍ നേട്ടത്തിനായി ഏറെ കാത്തിരിക്കേണ്ടി വന്നു.
Golazo 100% creado en Monterrey 💥 pic.twitter.com/LHOQNMyPN2
— CONMEBOL Copa América™️ (@CopaAmerica) June 23, 2024
Bello desatando la LOCURA Vinotinto 🤩 pic.twitter.com/BQ8lT8tcdo
— CONMEBOL Copa América™️ (@CopaAmerica) June 22, 2024