തിരക്കഥ ധ്യാന്‍ ശ്രീനിവാസന്‍; ‘കോപ് അങ്കിള്‍’ സെക്കന്റ് ലുക്ക്

തിരക്കഥ ധ്യാന്‍ ശ്രീനിവാസന്‍; ‘കോപ് അങ്കിള്‍’ സെക്കന്റ് ലുക്ക്

ധ്യാന്‍ ശ്രീനിവാസന്‍, വസിഷ്ഠ്, സൈജു കുറുപ്പ്, ശ്രിത ശിവദാസ്, അജു വര്‍ഗീസ്, ജാഫര്‍ ഇടുക്കി, ജോണി ആന്റണി, ദേവിക തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനയ് ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കോപ് അങ്കിള്‍. മെയ് 24 ന് പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തിന്റെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്ത്‌വിട്ടു.

ഗുഡ് ആങ്കിള്‍ ഫിലിംസ്, ക്രിയ ഫിലിംസ്, കോര്‍പറേഷന്‍ നെക്സ്റ്റല്‍ സ്റ്റുഡിയോസ് എന്നിവയുടെ ബാനറുകളില്‍ സന്ദീപ് നാരായണ്‍, പ്രേം എബ്രഹാം, രമേഷ് കറുത്തൂരി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന കോപ് അങ്കിള്‍ എന്ന ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം ധ്യാന്‍ ശ്രീനിവാസനാണ്. പയസ് തോമസ്, നിതിന്‍ കുമാര്‍ എന്നിവരാണ് കോ പ്രൊഡ്യൂസര്‍മാര്‍.

ഛായാഗ്രഹണം റോജോ തോമസ്, എഡിറ്റര്‍ കണ്ണന്‍ മോഹന്‍, സംഗീതം ശങ്കര്‍ ശര്‍മ്മ, ബിജിഎം മാര്‍ക് ഡി മ്യൂസ്, ഗാനരചന മനു മഞ്ജിത്ത്, ഗായകര്‍ വിനീത് ശ്രീനിവാസന്‍, സിത്താര കൃഷ്ണകുമാര്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് ജോബീഷ് ആന്റണി, ധിനില്‍ ബാബു, ആര്‍ട്ട് അസീസ് കരുവാരക്കുണ്ട്, അസോസിയേറ്റ് പ്രൊഡ്യൂസര്‍ ആദിത്യ അജയ് സിംഗ്, മേക്കപ്പ് വിപിന്‍ ഓമനശ്ശേരി, സജിത് വിധുര, കോസ്റ്റ്യൂംസ് അശ്വതി ഗിരീഷ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സതീഷ് കാവില്‍കോട്ട, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ വിഷ്ണു ചന്ദ്രന്‍, റിയാസ് മുഹമ്മദ്, ഫിനാന്‍സ് കണ്‍ട്രോളര്‍ മുഹമ്മദ് ഹാഫിസ്, വിഷ്വല്‍ ഇഫക്ട് ആന്‍ഡ് ടൈറ്റില്‍ ആനിമേഷന്‍ റിഡ്ജ് വിഎഫ്എക്‌സ്, സ്റ്റണ്ട് മാഫിയ ശശി, പബ്ലിസിറ്റി ഡിസൈന്‍ യെല്ലോ ടൂത്ത്‌സ്, കളറിസ്റ്റ് ജോജി പാറക്കല്‍, മാര്‍ക്കറ്റിംഗ് സ്‌നേക്ക്പ്ലാന്റ്, പി ആര്‍ ഒ- എ എസ് ദിനേശ്.

Top