കൂലിയിലെ ബര്‍ത്ത്‌ഡേ സ്‌പെഷ്യല്‍ വീഡിയോ എത്തി

ചിത്രത്തിലെ ഒരു ഗാന രംഗത്തിലെ ബീറ്റും രജനികാന്തിന്റെ ഡാന്‍സും അടങ്ങിയിരിക്കുന്ന ഭാഗമാണ് അണിയറപ്രവര്‍ത്തകര്‍ പങ്കുവെച്ചരിക്കുന്നത്

കൂലിയിലെ ബര്‍ത്ത്‌ഡേ സ്‌പെഷ്യല്‍ വീഡിയോ എത്തി
കൂലിയിലെ ബര്‍ത്ത്‌ഡേ സ്‌പെഷ്യല്‍ വീഡിയോ എത്തി

ലോകേഷ് കനകരാജ് സംവിധാനത്തില്‍ രജനികാന്ത് നായകനാകുന്ന ചിത്രമാണ് കൂലി. ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റിനും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇപ്പോഴിതാ രജനികാന്തിന്റെ പിറന്നാള്‍ ദിനത്തില്‍ പുതിയ അപ്‌ഡേറ്റ് പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

ചിത്രത്തിലെ ഒരു ഗാന രംഗത്തിലെ ബീറ്റും രജനികാന്തിന്റെ ഡാന്‍സും അടങ്ങിയിരിക്കുന്ന ഭാഗമാണ് അണിയറപ്രവര്‍ത്തകര്‍ പങ്കുവെച്ചരിക്കുന്നത്. ചികിട് വൈബ് എന്നാണ് ഗാനത്തിന് പേര് നല്‍കിയിരിക്കുന്നത്. വീഡിയോയുടെ അവസാനം ഹാപ്പി ബര്‍ത്ത് ഡേ തലൈവര്‍ എന്നും കുറിച്ചിട്ടുണ്ട്. അനിരുദ്ധ് രവിചന്ദര്‍ ആണ് കൂലിയുടെ സംഗീത സംവിധാനം. സണ്‍ ടിവി ഒഫീഷ്യല്‍ യൂട്യൂബ് പേജിലൂടെയാണ് ഗാന രംഗം പുറത്തു വിട്ടിരിക്കുന്നത്.

Also Read: കീര്‍ത്തി സുരേഷിന്റെ വിവാഹത്തിന് ഗോവയില്‍ എത്തി ദളപതി; ചിത്രം വൈറല്‍

അടുത്ത വര്‍ഷമാണ് ചിത്രം റിലീസിനെത്തുന്നത്. ആക്ഷന്‍ ഡ്രാമ വിഭാഗത്തിലൊരുങ്ങുന്ന ഒരു പിരിയഡ് ഗ്യാങ്സ്റ്റര്‍ ത്രില്ലര്‍ ചിത്രമാണ് കൂലി. ഇന്ത്യയിലേക്ക് സിംഗപ്പൂര്‍, ദുബായ്, യുഎസ്എ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സ്വര്‍ണ്ണക്കള്ളക്കടത്ത് ആണ് ചിത്രത്തിന്റെ പ്രമേയമാകുക എന്നാണ് റിപ്പോര്‍ട്ട്. സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരനാണ് കൂലിയുടെ നിര്‍മ്മാണം.

Share Email
Top