കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ കുടിവെള്ളത്തിൽ മാലിന്യം കണ്ടെത്തി

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ കുടിവെള്ളം മലിനപ്പെടുകയാണെന്നും ജലവിഭവ മന്ത്രാലയത്തിന്റെ പാർലമെന്റ് സമിതി റിപ്പോർട്ടിൽ പറയുന്നു

കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ കുടിവെള്ളത്തിൽ മാലിന്യം കണ്ടെത്തി
കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ കുടിവെള്ളത്തിൽ മാലിന്യം കണ്ടെത്തി

തിരുവനന്തപുരം: സംസ്ഥാനത്തെ 10 ജില്ലകളിലെ 74 സ്ഥലങ്ങളിലെ കുടിവെള്ളത്തിൽ മാലിന്യം കണ്ടെത്തിയതായി റിപ്പോർട്ട്. തിരുവനന്തപുരം(1), ആലപ്പുഴ (12), ഇടുക്കി (3), കണ്ണൂർ (21), കാസർഗോഡ് (2), കോഴിക്കോട് (15), മലപ്പുറം (8), പാലക്കാട് (2), തൃശൂർ (2), വയനാട് (8) എന്നീ ജില്ലകളിലാണ് കുടിവെള്ളത്തിൽ മാലിന്യം കണ്ടെത്തിയത്.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ കുടിവെള്ളം മലിനപ്പെടുകയാണെന്നും ജലവിഭവ മന്ത്രാലയത്തിന്റെ പാർലമെന്റ് സമിതി റിപ്പോർട്ടിൽ പറയുന്നു. രാജ്യത്ത് 7 സംസ്ഥാനങ്ങളിലെ 96 ജില്ലകളിലുള്ള 11,348 ജനവാസകേന്ദ്രങ്ങളിലെ വെള്ളത്തിലും മാലിന്യമുണ്ടെന്നാണ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. അസം, ബിഹാർ, ഒഡീഷ, പഞ്ചാബ്, രാജസ്ഥാൻ, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങൾ ഇതിൽ ഉൾപ്പെടുന്നു.

Also Read: ‘സൗജന്യം നല്‍കിയത് കൊണ്ട് ദാരിദ്ര്യം മാറില്ല, തൊഴിലവസരങ്ങൾ സൃഷ്ടിക്കണം’: നാരായണ മൂര്‍ത്തി

9 ജില്ലകളിലെ 32 ജനവാസകേന്ദ്രങ്ങളിൽ റേഡിയോ ആക്റ്റീവ് മൂലകമായ യുറേനിയമാണ് കണ്ടെത്തിയത്. വൃക്ക, കരൾ തുടങ്ങിയ ആന്തരികാവയവങ്ങളിൽ അടിഞ്ഞുകൂടുന്ന ഈ മാലിന്യങ്ങൾ മരണത്തിലേക്ക് വരെ നയിക്കാം. ഇത്തരം ദുർബലമായ പ്രദേശങ്ങളിൽ സുരക്ഷിതമായ കുടിവെള്ളം നൽകാൻ ഉടനടിയുള്ള നടപടി സ്വീകരിക്കണമെന്നും ജലവിഭവ സ്റ്റാൻഡിങ് കമ്മിറ്റി കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

ലവണാംശം, ഇരുമ്പ്, നൈട്രേറ്റ്, ഖനലോഹങ്ങൾ തുടങ്ങിയ മലിനീകരണങ്ങൾക്കുള്ള ഹ്രസ്വകാല നടപടികളൊന്നും സർക്കാരുകൾ സ്വീകരിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. 22 പ്രദേശങ്ങളിൽ ഇടക്കാല നടപടികൾ സ്വീകരിച്ചിട്ടുണ്ടെങ്കിലും 10 ജനവാസ കേന്ദ്രങ്ങൾ നടപടിക്കായി കാത്തിരിക്കുകയാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

Share Email
Top