പോക്സോ അതിജീവിതയെ സഹായം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച കോൺസ്റ്റബിൾ അറസ്റ്റിൽ

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച സുഹൃത്തിനെതിരെ പരാതി നൽകാൻ എത്തിയതായിരുന്നു 17 വയസ്സുകാരി

പോക്സോ അതിജീവിതയെ സഹായം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച കോൺസ്റ്റബിൾ അറസ്റ്റിൽ
പോക്സോ അതിജീവിതയെ സഹായം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച കോൺസ്റ്റബിൾ അറസ്റ്റിൽ

ബെംഗളൂരു: പോക്സോ കേസിലെ അതിജീവിതയെ ഹോട്ടലിലേക്കു ക്ഷണിച്ച് മദ്യം നൽകി പീഡിപ്പിച്ച പൊലീസ് കോൺസ്റ്റബിളിനെ അറസ്റ്റ് ചെയ്തു. ബൊമ്മനഹള്ളി സ്റ്റേഷനിലെ കോൺസ്റ്റബിൾ അരുണാണ് പിടിയിലായത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച സുഹൃത്തിനെതിരെ പരാതി നൽകാൻ എത്തിയതായിരുന്നു 17 വയസ്സുകാരി.

അതേസമയം പ്രതിക്കു ശിക്ഷ ലഭിക്കാൻ സഹായിക്കാമെന്നു വാഗ്ദാനം ചെയ്ത ഇയാൾ‌ ഹോട്ടലിലേക്കു ക്ഷണിച്ച് മദ്യം നൽകി പീഡിപ്പിക്കുകയായിരുന്നു. പീഡനത്തിന്റെ ദൃശ്യങ്ങൾ ഇയാൾ പകർത്തിയതായും പുറത്തു പറഞ്ഞാൽ ഇവ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും അതിജീവിത പരാതിയിൽ പറഞ്ഞു.

Share Email
Top