CMDRF

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ പേജുകള്‍ ഒഴിവാക്കിയതില്‍ ഗൂഢാലോചന; കെ സുരേന്ദ്രന്‍

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ പേജുകള്‍ ഒഴിവാക്കിയതില്‍ ഗൂഢാലോചന; കെ സുരേന്ദ്രന്‍
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ പേജുകള്‍ ഒഴിവാക്കിയതില്‍ ഗൂഢാലോചന; കെ സുരേന്ദ്രന്‍

കോഴിക്കോട്: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ കൂടുതല്‍ പേജുകള്‍ ഒഴിവാക്കിയതില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ആരെയൊക്കെയോ രക്ഷിക്കാനാണ് പേജുകള്‍ വെട്ടിയത്. സര്‍ക്കാര്‍ സ്ത്രീകള്‍ക്ക് വേണ്ടി സംസാരിക്കുകയും വേട്ടക്കാരനൊപ്പം നില്‍ക്കുകയും ചെയ്യുന്നു. നാല് വര്‍ഷത്തിലേറെ സര്‍ക്കാര്‍ റിപ്പോര്‍ട്ടിന്മേല്‍ അടയിരിക്കുകയായിരുന്നു. കമ്മീഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടും കേസെടുക്കാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണം. ഉര്‍വശീശാപം ഉപകാരം എന്ന നിലയിലാണ് പല പേജുകളും സര്‍ക്കാര്‍ വെട്ടിമാറ്റിയതെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു.

Top