കോണ്‍ഗ്രസിനെ കേഡര്‍ സംവിധാനത്തില്‍ ആക്കും; കെ സുധാകരന്‍

കോണ്‍ഗ്രസിനെ കേഡര്‍ സംവിധാനത്തില്‍ ആക്കും; കെ സുധാകരന്‍

കോണ്‍ഗ്രസിനെ കേഡര്‍ സംവിധാനത്തില്‍ ആക്കുമെന്ന് കെ സുധാകരന്‍. അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ വിലപേശല്‍ നടത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന് കേഡര്‍ ആകുവാന്‍ സ്വാഭാവികമായ സാവകാശം വേണം എന്നും അദ്ദേഹം പറഞ്ഞു.

ഒന്‍പതര വയസുമുതല്‍ സി.പി.ഐ.എം തന്നെ ലക്ഷ്യമിടുന്നുണ്ടെന്നും കെ സുധാകരന്‍. കൊല്ലും കൊലയും എന്റെ ലക്ഷ്യമല്ലെന്നായിരുന്നു ഇപി ജയരാജന്‍ വധശ്രമകേസില്‍ കുറ്റവിമുക്തനാക്കിയ കോടതി വിധിയോടുള്ള പ്രതികരണം. ഒരു സിപിഐഎം നേതാവിനേയും കൊല്ലാന്‍ ശ്രമിച്ചിട്ടില്ല. ജയരാജന്മാരോട് ഉള്ളത് രാഷ്ട്രിയ വിരോധം മാത്രമെന്നും. താന്‍ ആരെയും ഇതുവരെ കൊന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ കേസില്‍ നിജസ്ഥിതി കോടതിയെ ബോധ്യപ്പെടുത്താന്‍ ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്തിട്ടുണ്ട്. കോടതിവിധി സത്യാവസ്ഥയുടെ വിജയമായി കാണുന്നുവെന്ന് സുധാകരന്‍ പറഞ്ഞു. കോണ്‍ഗ്രസ് അക്രമത്തിന്റെ വാക്താക്കളല്ലെന്ന് സുധാകരന്‍ വ്യക്തമാക്കി. കെ.പി.സി.സി അദ്ധ്യക്ഷന്‍ എന്ന നിലയില്‍ തന്റെത് മികച്ച പ്രവര്‍ത്തനം ആണെന്നും കെ സുധാകരന്‍ പറഞ്ഞു. ബിജെപിയിലേക്ക് പോകുമെന്ന ആരോപണങ്ങള്‍ ബാലിശമാണെന്ന് അദ്ദേഹം പറഞ്ഞു. മനസിന് ബാലന്‍സില്ലാത്തവരാണ് ഇങ്ങനെ പറയുന്നതെന്ന് സുധാകരന്‍ പറയുന്നു. കുട്ടിക്കാലം മുതലേ ബിജെപി ശത്രുവാണെന്നും തനിക്കെതിരെ ഒരു ആരോപണങ്ങളും ഉന്നയിക്കാന്‍ ഇല്ലാത്തതുകൊണ്ടാണ് ബിജെപിയില്‍ പോകുമെന്ന് പറയുന്നതെന്ന് സുധാകരന്‍ വ്യക്തമാക്കുന്നു.

Top