അസമിൽ കോൺഗ്രസ് സഖ്യം രൂപീകരിക്കും; ജനപിന്തുണക്ക് നന്ദി അറിയിച്ച് ഗൗരവ് ഗൊഗോയ്

40 വയസ്സിൽ താഴെയുള്ള നിരവധി പേരെയും 13 വനിതകളെയും ഇത്തവണ കോൺഗ്രസ് സ്ഥാനാർത്ഥികളാക്കി

അസമിൽ കോൺഗ്രസ് സഖ്യം രൂപീകരിക്കും; ജനപിന്തുണക്ക് നന്ദി അറിയിച്ച് ഗൗരവ് ഗൊഗോയ്
അസമിൽ കോൺഗ്രസ് സഖ്യം രൂപീകരിക്കും; ജനപിന്തുണക്ക് നന്ദി അറിയിച്ച് ഗൗരവ് ഗൊഗോയ്

സമിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന വിശാല സഖ്യം സർക്കാർ രൂപീകരിക്കുമെന്ന് എപിസിസി അധ്യക്ഷനും എംപിയുമായ ഗൗരവ് ഗൊഗോയ്. നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ലഭിച്ച അഭൂതപൂർവമായ പിന്തുണയ്ക്ക് ജനങ്ങളോട് നന്ദി പറയുന്നതായും അദ്ദേഹം വ്യക്തമാക്കി.

യുവാക്കൾക്കിടയിലെ അതൃപ്തി സർക്കാരിന് തിരിച്ചടിയായി. ആവശ്യത്തിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ഭരണകൂടം പരാജയപ്പെട്ടു.
അസമിന്റെ നട്ടെല്ലായ തേയില വ്യവസായത്തെയും മറ്റ് പ്രാദേശിക വ്യവസായങ്ങളെയും പുനരുദ്ധരിക്കാൻ സർക്കാരിന് കഴിഞ്ഞില്ല. 40 വയസ്സിൽ താഴെയുള്ള നിരവധി പേരെയും 13 വനിതകളെയും ഇത്തവണ കോൺഗ്രസ് സ്ഥാനാർത്ഥികളാക്കി. പാർട്ടിയുടെ ഈ പുതിയ മുഖത്തിന് ജനങ്ങൾ വലിയ സ്വീകാര്യതയാണ് നൽകിയത്.

Also Read: രാജ്യതലസ്ഥാനത്ത് പാക് ചാരവലയം തകർത്തു; 10 പേർ പിടിയിൽ, ലക്ഷ്യമിട്ടത് വൻ ഭീകരാക്രമണം!

എഐയുഡിഎഫിനെ പൂർണ്ണമായും ഒഴിവാക്കിയാണ് ഇത്തവണ കോൺഗ്രസ് പോരാട്ടത്തിനിറങ്ങിയതെന്ന് ഗൊഗോയ് ഓർമ്മിപ്പിച്ചു. പകരം അസം ജാതിയ പരിഷത്ത്, രജിയോര്‍ ദള്‍, സിപിഐ, സിപിഐഎംഎല്‍,എപിഎച്ച്എല്‍സി എന്നീ പാർട്ടികളെ ഉൾപ്പെടുത്തി ശക്തമായ ഒരു പ്രാദേശിക മുന്നണിയാണ് രൂപീകരിച്ചത്

Share Email
Top