കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ പേരാവൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയും കെപിസിസി പ്രസിഡന്റുമായ സണ്ണി ജോസഫിനെ പരാജയപ്പെടുത്താൻ ശ്രമിച്ചെന്ന ആരോപണത്തിൽ കോൺഗ്രസ് നേതാവിനെതിരെ നടപടി. ഇരിട്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി മുൻ അധ്യക്ഷന്‍ തോമസ് വർഗീസിനെയാണ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയത്.
പാർട്ടി സ്ഥാനാർത്ഥിക്കെതിരെ സിപിഐഎമ്മുമായി ചേർന്ന് രഹസ്യമായി പ്രവർത്തിച്ചു എന്നതാണ് ഇദ്ദേഹത്തിനെതിരെയുള്ള പ്രധാന ആരോപണം. നേരത്തെ തോമസ് വർഗീസിനെ ഡിസിസി സെക്രട്ടറിയായി പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് ആ തീരുമാനം പാർട്ടി റദ്ദാക്കിയിരുന്നു. പദവി നഷ്ടപ്പെടാൻ കാരണം സണ്ണി ജോസഫാണെന്നായിരുന്നു തോമസ് വര്‍ഗീസിന്റെ ആരോപണം.





