അസമിൽ പോരാട്ടം മുറുക്കി കോൺഗ്രസ്! ആദ്യഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

ആകെയുള്ള 126 മണ്ഡലങ്ങളിൽ 42 ഇടങ്ങളിലെ സ്ഥാനാർത്ഥികളെയാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്

അസമിൽ പോരാട്ടം മുറുക്കി കോൺഗ്രസ്! ആദ്യഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു
അസമിൽ പോരാട്ടം മുറുക്കി കോൺഗ്രസ്! ആദ്യഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

സം നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി കോൺഗ്രസ് പ്രചാരണരംഗത്ത് മുൻതൂക്കം നേടി. ആകെയുള്ള 126 മണ്ഡലങ്ങളിൽ 42 ഇടങ്ങളിലെ സ്ഥാനാർത്ഥികളെയാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാന അധ്യക്ഷനും എംപിയുമായ ഗൗരവ് ഗൊഗോയ് ജോർഹട്ടിൽ നിന്നും മുതിർന്ന നേതാവ് റിപുൻ ബോറ ബാർചല്ലയിൽ നിന്നും ജനവിധി തേടും. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്നോടിയായിത്തന്നെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത് പാർട്ടി അണികളിൽ വലിയ ആത്മവിശ്വാസമാണ് നൽകുന്നത്.

മുസ്‌ലിം ഭൂരിപക്ഷ മേഖലകളിലും ബിജെപി വിരുദ്ധ വോട്ടുകളിലും വലിയ മുന്നേറ്റമാണ് കോൺഗ്രസ് ഇത്തവണ പ്രതീക്ഷിക്കുന്നത്. സ്ഥാനാർത്ഥി ചർച്ചകൾ പൂർത്തിയാക്കുന്നതിനായി എംപിമാരായ ഇമ്രാൻ മസൂദ്, സപ്തഗിരി ശങ്കർ ഉലക എന്നിവർ മണ്ഡല പര്യടനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. വിവിധ സമുദായ നേതാക്കളുമായും പാർട്ടി പ്രവർത്തകരുമായും കൂടിക്കാഴ്ച നടത്തി താഴെത്തട്ടിൽ സ്വാധീനം ഉറപ്പിക്കാനാണ് പാർട്ടിയുടെ നീക്കം.

Also Read: ഖത്തറിൽ എൽഎൻജി ഉൽപ്പാദനം നിലച്ചു; ഇന്ത്യയിൽ പാചകവാതക വില കുതിച്ചുയരാൻ സാധ്യത, രാജ്യം കടുത്ത പ്രതിസന്ധിയിലേക്ക്?

ദേശീയ നേതൃത്വത്തെ നേരിട്ട് രംഗത്തിറക്കി സംസ്ഥാനം തിരിച്ചുപിടിക്കാനാണ് ഹൈക്കമാൻഡ് ലക്ഷ്യമിടുന്നത്. പ്രിയങ്കാ ഗാന്ധിയാണ് അസമിലെ സ്ഥാനാർത്ഥി സ്ക്രീനിംഗ് കമ്മിറ്റിയെ നയിക്കുന്നത്. ഗൗരവ് ഗൊഗോയ് മുന്നോട്ടുവെച്ച ‘മതേതര വിശാല അസം’ എന്ന മുദ്രാവാക്യം ജനങ്ങളിലേക്ക് എത്തിക്കുന്നതിലും പ്രചാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലും പ്രിയങ്ക പ്രധാന പങ്കുവഹിക്കും. സ്ഥാനാർത്ഥി നിർണ്ണയത്തിലും പ്രിയങ്കയുടെ ഇടപെടലുകൾ നിർണ്ണായകമാണ്.

ബിജെപിയുടെ തന്ത്രങ്ങളെ ചെറുക്കാൻ മുതിർന്ന നേതാവ് ഡി.കെ. ശിവകുമാറിനെ കേന്ദ്ര നിരീക്ഷകനായി നിയോഗിച്ചിട്ടുണ്ട്. മുൻ മുഖ്യമന്ത്രി ഭൂപേഷ് ഭാഗേൽ, ബന്ധു തിർക്കി എന്നിവരാണ് മറ്റ് നിരീക്ഷകർ. കർണാടകയിലും ജാർഖണ്ഡിലും ബിജെപിയുടെ പ്രചാരണങ്ങളെ പ്രതിരോധിച്ച ഇവരുടെ അനുഭവസമ്പത്ത് അസമിൽ പാർട്ടിക്ക് വലിയ മുതൽക്കൂട്ടാകുമെന്നാണ് കോൺഗ്രസ് കരുതുന്നത്. കരുത്തുറ്റ നേതൃനിരയെ അണിനിരത്തി അധികാരം തിരിച്ചുപിടിക്കാനാണ് അസമിൽ കോൺഗ്രസ് ലക്ഷ്യമിടുന്നത്.

Share Email
Top