ബത്തേരിയിൽ കോൺഗ്രസ് മണ്ഡലം സെക്രട്ടറി രാജിവച്ച് സിപിഐഎമ്മിൽ ചേർന്നു

ഐ.സി. ബാലകൃഷ്ണൻ എം.എൽ.എയും സംഘവും കോൺഗ്രസിനെ നശിപ്പിക്കുന്ന നിലപാടുകളിലേക്ക് പോകുന്നതിൽ പ്രതിഷേധിച്ചാണ് താൻ രാജിവെക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു

ബത്തേരിയിൽ കോൺഗ്രസ് മണ്ഡലം സെക്രട്ടറി രാജിവച്ച് സിപിഐഎമ്മിൽ ചേർന്നു
ബത്തേരിയിൽ കോൺഗ്രസ് മണ്ഡലം സെക്രട്ടറി രാജിവച്ച് സിപിഐഎമ്മിൽ ചേർന്നു

യനാട് ജില്ലയിൽ കോൺഗ്രസിന്റെ നില കൂടുതൽ പരുങ്ങലിലായിരിക്കുകയാണ്. ഗ്രൂപ്പ് തർക്കത്തെ തുടർന്ന് നവംബർ 11 ന് രണ്ട് പഞ്ചായത്ത് അംഗങ്ങൾ രാജിവെച്ചതിന് പിന്നാലെ, നവംബർ 12 ന് ബത്തേരിയിലെ കോൺഗ്രസ് മണ്ഡലം സെക്രട്ടറി ടി.ടി. ലൂക്കോസ് കൂടി പാർട്ടി വിട്ടു. ഐ.സി. ബാലകൃഷ്ണൻ എം.എൽ.എയും സംഘവും കോൺഗ്രസിനെ നശിപ്പിക്കുന്ന നിലപാടുകളിലേക്ക് പോകുന്നതിൽ പ്രതിഷേധിച്ചാണ് താൻ രാജിവെക്കുന്നതെന്ന് അദ്ദേഹം അറിയിച്ചു. രാജിവച്ച ടി.ടി. ലൂക്കോസ് ഇനി സി.പി.ഐ.എമ്മുമായി ചേർന്ന് പ്രവർത്തിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ 19 വർഷമായി കോൺഗ്രസ് മണ്ഡലം ജനറൽ സെക്രട്ടറിയായും നിരവധി പോഷക സംഘടനകളുടെ ഭാരവാഹിയായും പ്രവർത്തിച്ചുവരുന്ന തനിക്ക് നേരിടേണ്ടി വന്ന അവഗണന കാരണം ഇനിയും പ്രവർത്തനരംഗത്ത് മുന്നോട്ട് പോകാനാവില്ലെന്ന് ടി.ടി. ലൂക്കോസ് രാജിക്കത്തിൽ വ്യക്തമാക്കി. പൊതു പ്രവർത്തനരംഗത്ത് തുടരാൻ ആഗ്രഹിക്കുന്നതിനാൽ, ഇന്നുമുതൽ സിപിഐഎമ്മുമായി ചേർന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Share Email
Top