പേരാമ്പ്രയിൽ സംഘർഷം; യുഡിഎഫ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത് പോലീസ്

പേരാമ്പ്രയിൽ സംഘർഷം; യുഡിഎഫ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത് പോലീസ്

പേരാമ്പ്ര: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നൊച്ചാട് ചാത്തോത്ത് താഴെ മാവട്ടയിലുണ്ടായ സംഘട്ടനത്തിൽ പരുക്കേറ്റ യുഡിഎഫ് പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത് പേരാമ്പ്ര പൊലീസ്. ഇന്നലെ രാത്രി 10 മണിയോടെയാണ് എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർ ഏറ്റുമുട്ടിയത്.

സംഘർഷത്തിൽ 4 യുഡിഎഫ് പ്രവർത്തകർക്കും 2 എൽഡിഎഫ് പ്രവർത്തകർക്കും പരുക്കേറ്റു. യുഡിഎഫ് പ്രവർത്തകരായ ലിജാസ് മാവട്ടയിൽ, ജാസർ തയ്യുള്ളതിൽ, സമീർ മാപ്പറ്റ, വികാസ് മരുതോടി എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

പൊലീസ് നടപടിക്കെതിരെ യുഡിഎഫ് പ്രവർത്തകർ രംഗത്തെത്തി. പരുക്കേറ്റവരെ ആശുപത്രിയിൽനിന്ന് നിർബന്ധിച്ച് ഡിസ്ചാർജ് ചെയ്ത് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു എന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. പരുക്കേറ്റവരെ തിരികെ ആശുപത്രിയിലെത്തിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് പ്രവർത്തകർ പൊലീസ് സ്റ്റേഷനിൽ സംഘടിച്ചിരിക്കുകയാണ്.

Top