കോഴിക്കോട് ജില്ലാ ജയിലില്‍ സംഘര്‍ഷം; ജാമ്യത്തില്‍ ഇറങ്ങിയ തടവുകാര്‍ ജയിലില്‍ അതിക്രമിച്ച് കടന്നു

കോഴിക്കോട് ജില്ലാ ജയിലില്‍ സംഘര്‍ഷം; ജാമ്യത്തില്‍ ഇറങ്ങിയ തടവുകാര്‍ ജയിലില്‍ അതിക്രമിച്ച് കടന്നു

കോഴിക്കോട് ജില്ലാ ജയിലില്‍ സംഘര്‍ഷം. ജാമ്യത്തിലിറങ്ങിയ തടവുകാരും ഉദ്യോഗസ്ഥരും തമ്മില്‍ ഏറ്റുമുട്ടി. മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. ജാമ്യത്തില്‍ ഇറങ്ങിയ തടവുകാര്‍ ജയിലില്‍ അതിക്രമിച്ച് കടന്നു.

ജയിലിലുള്ള തടവുകാരനെ കാണുന്നതിന് വേണ്ടിയാണ് ജാമ്യത്തില്‍ ഇറങ്ങിയ രണ്ടുപേര്‍ വന്നത്. സന്ദര്‍ശക സമയം കഴിഞ്ഞതിനാല്‍ ഇവരെ അകത്തേക്ക് കടത്തിവിട്ടില്ല. തുടര്‍ന്ന് തര്‍ക്കമുണ്ടാവുകയും സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു.

Top