ക്ഷേത്ര ഉത്സവത്തിനിടെ സംഘര്‍ഷം; യുവാവ് കുത്തേറ്റ് മരിച്ചു

ക്ഷേത്ര ഉത്സവത്തിനിടെ സംഘര്‍ഷം; യുവാവ് കുത്തേറ്റ് മരിച്ചു

 ഇരിങ്ങാലക്കുട മൂര്‍ക്കനാട് ശിവക്ഷേത്രത്തില്‍ ഉത്സവത്തിനിടെ യുവാക്കള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ അരിമ്പൂര്‍ സ്വദേശി കുത്തേറ്റ് മരിച്ചു. സംഘര്‍ഷത്തില്‍ ഏഴ് പേര്‍ക്ക് പരിക്കേറ്റു. അരിമ്പൂര് സ്വദേശി അക്ഷയ് (25) ആണ് കൊല്ലപ്പെട്ടത്.

പരിക്കേറ്റവരില്‍ ഇരിങ്ങാലക്കുട, തൃശ്ശൂര്‍ എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. മൂര്‍ക്കനാട് സ്വദേശികളായ അനുമോദും സഹോദരന്‍ അഭിനന്ദുമാണ് അക്ഷയിയെ കുത്തിയതെന്നാണ് പൊലീസിന് ലഭിച്ച സൂചന. അനുമോദും അഭിനന്ദും നിരവധി കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.

പരിക്കേറ്റവരില്‍ മൂന്നു പേരുടെ നില ഗുരുതരമാണ്. ഫുട്‌മ്പോള്‍ കളിയെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്നാണ് സൂചന.

Top