മാനവീയം വീഥിയില്‍ വീണ്ടും സംഘര്‍ഷം; ഒരാള്‍ക്ക് വെട്ടേറ്റു

മാനവീയം വീഥിയില്‍ വീണ്ടും സംഘര്‍ഷം; ഒരാള്‍ക്ക് വെട്ടേറ്റു

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ മാനവീയം വീഥിയില്‍ വീണ്ടും സംഘര്‍ഷം. ആക്രമണത്തില്‍ ഒരാള്‍ക്ക് വെട്ടേറ്റു. ഗുരുതരമായി പരിക്കേറ്റ ധനു കൃഷ്ണ എന്ന യുവാവിനെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി. ധനു കൃഷ്ണയുടെ കഴുത്തിനാണ് വെട്ടേറ്റത്. ധനു കൃഷ്ണനെ വെട്ടിയ ഷമീര്‍ പൊലീസ് കസ്റ്റഡിയിലാണ്. ധനു കൃഷ്ണയ്‌ക്കൊപ്പം ഉണ്ടായിരുന്ന പെണ്‍കുട്ടിയെ ഷമീര്‍ കമന്റ് അടിച്ചതാണ് തര്‍ക്കത്തിലേക്കും പീന്നീട് സംഘര്‍ഷത്തിലേക്കും നയിച്ചത്.ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം നടന്നത്.

Top