പ്രവാസലോകത്ത് ആശങ്ക; അക്കൗണ്ടിങ് മേഖലയിൽ സ്വദേശിവൽക്കരണം ശക്തമാക്കുന്നു

അക്കൗണ്ടിങ് ജോലികൾ സൗദികൾക്കായി സംവരണം ചെയ്യുന്ന ഈ തീരുമാനം ഘട്ടം ഘട്ടമായാണ് നടപ്പിലാക്കുക

പ്രവാസലോകത്ത് ആശങ്ക; അക്കൗണ്ടിങ് മേഖലയിൽ സ്വദേശിവൽക്കരണം ശക്തമാക്കുന്നു
പ്രവാസലോകത്ത് ആശങ്ക; അക്കൗണ്ടിങ് മേഖലയിൽ സ്വദേശിവൽക്കരണം ശക്തമാക്കുന്നു

റിയാദ്: സൗദി അറേബ്യയിലെ അക്കൗണ്ടിങ് ജോലികളിൽ സ്വദേശിവൽക്കരണം ശക്തമാക്കുന്നതിൻ്റെ ആദ്യഘട്ടം 2025 ഒക്ടോബർ 20 മുതൽ ആരംഭിക്കും. അഞ്ചോ അതിലധികമോ അക്കൗണ്ടിങ് ജോലിക്കാർ ഉള്ള സ്ഥാപനങ്ങളിൽ 40% തസ്തികകൾ സൗദി സ്വദേശികൾക്കായി മാത്രമായി മാറ്റി വെക്കുക എന്നതാണ് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം വാണിജ്യ മന്ത്രാലയവുമായി സഹകരിച്ച് നടപ്പിലാക്കുന്ന ഈ തീരുമാനത്തിന്റെ ലക്ഷ്യം.

സ്വദേശികളായ യോഗ്യതയുള്ളവർക്ക് സ്വകാര്യ മേഖലയിലെ അക്കൗണ്ടിങ് തസ്തികകളിൽ കൂടുതൽ അവസരങ്ങൾ നൽകുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഈ തീരുമാനം മേഖലയിലെ വിദേശ തൊഴിലാളികളിൽ, പ്രത്യേകിച്ച് ഇന്ത്യക്കാർക്കിടയിൽ, വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്.

Also Read: അറബിക്കടലിൽ ന്യൂനമർദ്ദ ഭീഷണി; 50 കി.മീ വരെ വേഗതയിൽ കാറ്റിന് സാധ്യത

അക്കൗണ്ടിങ് ജോലികൾ സൗദികൾക്കായി സംവരണം ചെയ്യുന്ന ഈ തീരുമാനം ഘട്ടം ഘട്ടമായാണ് നടപ്പിലാക്കുക. രണ്ടാം ഘട്ടത്തിൽ, 2026 ഒക്ടോബർ 27-ഓടെ സ്വദേശിവൽക്കരണ തോത് 50% ആയും, 2027 ഒക്ടോബർ 27 മുതൽ മൂന്നാം ഘട്ടത്തിൽ അത് 60% ആയും വർദ്ധിപ്പിക്കും. തുടർന്ന് 2028 ഒക്ടോബർ 27-ന് നാലാം ഘട്ടം നടപ്പിലാക്കുമ്പോൾ സ്വദേശിവൽക്കരണ തോത് 70% ആയി ഉയർത്തും. കൂടാതെ, മൂന്നോ നാലോ അക്കൗണ്ടന്റുമാരെ നിയമിക്കുന്ന സ്ഥാപനങ്ങളുടെ 30% ജോലികൾ സൗദി പൗരന്മാർക്കായി സംവരണം ചെയ്യുന്നതിനുള്ള അഞ്ചാം ഘട്ടവും അധികൃതർ ലക്ഷ്യമിടുന്നുണ്ട്. സ്വകാര്യ മേഖലയിലെ അക്കൗണ്ടിങ് പ്രൊഫഷനുകളിൽ സ്വദേശികളുടെ സാന്നിധ്യം ഉറപ്പാക്കി രാജ്യത്തിൻ്റെ സാമ്പത്തിക വ്യവസ്ഥയിൽ അവരുടെ സംഭാവന വർദ്ധിപ്പിക്കുകയാണ് ഈ നീക്കങ്ങളിലൂടെ ലക്ഷ്യമിടുന്നത്.

Share Email
Top