‘വയനാട് പുനരധിവാസത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും പൂര്‍ണ അവഗണന’; വി.ഡി. സതീശന്‍

കോണ്‍ഗ്രസും ലീഗും കര്‍ണാടക സര്‍ക്കാരും 100 വീട് വീതവും യൂത്ത് കോണ്‍ഗ്രസ് 30 വീടും നിര്‍മിച്ചു നല്‍കാമെന്ന് അറിയിച്ചിട്ടും സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്ത് നല്‍കുന്നില്ല

‘വയനാട് പുനരധിവാസത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും പൂര്‍ണ അവഗണന’; വി.ഡി. സതീശന്‍
‘വയനാട് പുനരധിവാസത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും പൂര്‍ണ അവഗണന’; വി.ഡി. സതീശന്‍

കല്‍പറ്റ: വയനാട് പുനരധിവാസത്തില്‍ സര്‍ക്കാരിനു നല്‍കിയിരിക്കുന്ന സഹകരണം തുടരണമോയെന്നാണ് പ്രതിപക്ഷം ചിന്തിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഈ വിഷയം അടുത്ത ദിവസം ചേരുന്ന യുഡിഎഫ് യോഗം തീരുമാനിക്കും. വയനാട് പുനരധിവാസത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നും പൂര്‍ണ അവഗണനയാണ്. കേന്ദ്രം ഇതുവരെ പണം നല്‍കിയിട്ടില്ല. പണം വാങ്ങുന്നതിനു വേണ്ടിയുള്ള പോരാട്ടം തുടരുകയാണ്. സംസ്ഥാനം കണക്ക് നല്‍കിയില്ല എന്ന് പറയുന്നുണ്ടെങ്കിലും കണക്ക് നല്‍കുന്നതിനു മുന്‍പ് തന്നെ പണം നല്‍കാമായിരുന്നുവെന്നും സതീശന്‍ പറഞ്ഞു.

കോണ്‍ഗ്രസും ലീഗും കര്‍ണാടക സര്‍ക്കാരും 100 വീട് വീതവും യൂത്ത് കോണ്‍ഗ്രസ് 30 വീടും നിര്‍മിച്ചു നല്‍കാമെന്ന് അറിയിച്ചിട്ടും സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്ത് നല്‍കുന്നില്ല. സ്ഥലം എടുക്കുന്നത് സംബന്ധിച്ച് ഇടപെടല്‍ നടത്താതെ അതിനെയും വ്യവഹാരത്തിലേക്ക് കൊണ്ടുപോവുകയാണ്. സ്ഥലം ഏറ്റെടുക്കല്‍ ഒരു കാരണവശാലും വ്യവഹാരങ്ങളിലേക്ക് പോകരുതെന്ന് സര്‍വകക്ഷി യോഗത്തില്‍ പ്രതിപക്ഷം ആവശ്യപ്പെട്ടതാണെന്നും സതീശന്‍ പറഞ്ഞു.

Also Read: വയനാട് ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാതെ കേന്ദ്രം; പ്രത്യേക പാക്കേജുമില്ല

സംഘടനാപരമായ കാര്യങ്ങളില്‍ പരസ്യമായി അഭിപ്രായം പറഞ്ഞ് പാവപ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകരെ വേദനിപ്പിക്കില്ല. സംഘടനാ കാര്യങ്ങള്‍ തീരുമാനിക്കുന്ന സ്ഥാനത്ത് ഇരിക്കുന്ന ആളല്ല താന്‍. തന്റെ ജോലി വേറെയാണ്. എല്ലാവരെയും കൂട്ടി യോജിപ്പിച്ച് പാര്‍ട്ടി ഏല്‍പ്പിച്ച ജോലി ചെയ്യുന്നുണ്ട്. സിപിഎം നേരിടുന്ന ജീര്‍ണത എസ്എഫ്‌ഐയെയും ബാധിച്ചിരിക്കുകയാണ്. ക്യാംപസുകളില്‍ കെഎസ്യു തിരിച്ചുവരുന്നതിനു തടയിടുന്നതിനു വേണ്ടിയാണ് വ്യാപകമായ അക്രമം നടത്തുന്നത്. ഇതു സ്റ്റാലിന്റെ കേരളമല്ലെന്ന് മുഖ്യമന്ത്രിയോട് പറഞ്ഞിട്ടുണ്ടെന്നും സതീശന്‍ പറഞ്ഞു.

Share Email
Top