‘പോറ്റിയെ കേറ്റിയെ’ പാട്ടിനെതിരെ ഡിജിപിക്ക് പരാതി; അയ്യപ്പനെ രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിച്ചത് വേദനിപ്പിച്ചു എന്ന് ഭക്തർ

തിരുവനന്തപുരം: യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിച്ച ‘പോറ്റിയെ കേറ്റിയെ’ എന്ന ഗാനത്തിനെതിരെ ഡിജിപിക്ക് പരാതി. മനോഹരമായ ഒരു ഭക്തിഗാനത്തിന്റെ ഈണത്തെ വികലമാക്കി രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിച്ചു എന്നും, പാട്ടിനൊപ്പം അയ്യപ്പനെ ചേർത്തത് ഭക്തരെ വേദനിപ്പിച്ചെന്നും ആരോപിച്ചാണ് പരാതി നൽകിയിരിക്കുന്നത്. പാട്ട് പിൻവലിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.

തിരുവാഭരണ പാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴിക്കാലയാണ് പരാതിക്കാരൻ. തിരഞ്ഞെടുപ്പിന് ശേഷം ഈ ഗാനം സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലാവുകയും സ്വീകാര്യത നേടുകയും ചെയ്തിരുന്നു. മലപ്പുറം പടിഞ്ഞാറ്റുമുറി സ്വദേശി ഡാനിഷ് മുഹമ്മദാണ് യുഡിഎഫ് പ്രചാരണത്തിനായി തയ്യാറാക്കിയ ഈ ഗാനം ആലപിച്ചത്. ഈ തിരഞ്ഞെടുപ്പ് വിജയത്തിനായുള്ള പ്രചാരണത്തിന്റെ ഭാഗമായി ഉപയോഗിച്ച പാട്ടിനെതിരെയാണ് ഭക്തരെ അപമാനിച്ചു എന്നാരോപിച്ച് ഇപ്പോൾ പരാതി ഉയർന്നിരിക്കുന്നത്.

Share Email
Top