ഡ്രൈവര്‍ യദു അശ്ലീല ആംഗ്യങ്ങള്‍ കാണിച്ചെന്ന പരാതി; മേയര്‍ ആര്യ രാജേന്ദ്രന്റെ രഹസ്യമൊഴി രേഖപ്പെടുത്തി

ഡ്രൈവര്‍ യദു അശ്ലീല ആംഗ്യങ്ങള്‍ കാണിച്ചെന്ന പരാതി; മേയര്‍ ആര്യ രാജേന്ദ്രന്റെ രഹസ്യമൊഴി രേഖപ്പെടുത്തി

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ യദു അശ്ലീല ആംഗ്യങ്ങള്‍ കാണിച്ചെന്ന പരാതിയില്‍ ആര്യ രാജേന്ദ്രന്റെ രഹസ്യമൊഴി രേഖപ്പെടുത്തി. ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രറ്റ് കോടതി (12) ആണ് രഹസ്യ മൊഴി രേഖപ്പെടുത്തിയത്. മൊഴിയെടുപ്പ് 45 മിനിട്ട് നീണ്ടു. ഇന്നു വൈകുന്നേരം 4 മണിക്കാണ് മേയര്‍ മൊഴി നല്‍കാന്‍ ഹാജരായത്. ഭര്‍ത്താവ് സച്ചിന്‍ദേവ് എംഎല്‍എയും കൂടെയുണ്ടായിരുന്നു.

മേയറുടെ രഹസ്യമൊഴിയെടുക്കണമെന്ന് മ്യൂസിയം പൊലീസ് ആവശ്യപ്പെടുകയായിരുന്നു. ഏപ്രില്‍ 28ന് രാത്രിയിലാണ് മേയറും ഭര്‍ത്താവും കെഎസ്ആര്‍ടിസി ഡ്രൈവറുമായി വഴിയില്‍വച്ച് വാക്‌പോരുണ്ടായത്. ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചതായി മേയറും കുടുംബവും ആരോപിച്ചിരുന്നു. കാറിനു സൈഡ് തരാത്തതിനല്ല, അശ്ലീല ആംഗ്യം കാണിച്ചതാണ് ചോദ്യം ചെയ്തതെന്നു മേയര്‍ വിശദീകരിച്ചു. ഡ്രൈവര്‍ക്കെതിരെ മേയര്‍ പരാതി നല്‍കുകയും ചെയ്തു. ഡ്രൈവറും മേയര്‍ക്കെതിരെ പരാതി നല്‍കിയെങ്കിലും ആദ്യം പൊലീസ് കേസെടുത്തില്ല. സംഭവം വിവാദമായതോടെയാണ് കേസെടുത്തത്.

Top