വൈഭവ് സൂര്യവംശിയെ കളിപ്പിക്കുന്നത് ‘ബാലവേല’; രാജസ്ഥാൻ റോയൽസിനെതിരെ പരാതി

നേരത്തെ 14-ാം വയസ്സിൽ അണ്ടർ-19 ലോകകപ്പ് കളിച്ചത് പ്രത്യേക അനുമതിയോടെയായിരുന്നു

വൈഭവ് സൂര്യവംശിയെ കളിപ്പിക്കുന്നത് ‘ബാലവേല’; രാജസ്ഥാൻ റോയൽസിനെതിരെ പരാതി
വൈഭവ് സൂര്യവംശിയെ കളിപ്പിക്കുന്നത് ‘ബാലവേല’; രാജസ്ഥാൻ റോയൽസിനെതിരെ പരാതി

പിഎല്ലിലെ യുവതാരം വൈഭവ് സൂര്യവംശിയെ കളത്തിലിറക്കുന്നത് ‘ബാലവേല’യാണെന്ന ആരോപണവുമായി സാമൂഹിക പ്രവർത്തകൻ രംഗത്തെത്തിയത് രാജസ്ഥാൻ റോയൽസിനെ പ്രതിരോധത്തിലാക്കുന്നു. 15 വയസ്സുകാരനായ വൈഭവിനെ ഐപിഎൽ പോലുള്ള കടുത്ത സമ്മർദ്ദമുള്ള വാണിജ്യ ലീഗിൽ പങ്കെടുപ്പിക്കുന്നത് കുട്ടികളെ ചൂഷണം ചെയ്യുന്നതിന് തുല്യമാണെന്ന് കർണാടക സ്വദേശിയായ സി.എം. ശിവകുമാർ നായക് ആരോപിച്ചു. വിഷയത്തിൽ രാജസ്ഥാൻ റോയൽസ് മാനേജ്‌മെന്റിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കുട്ടികൾ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട പ്രായത്തിൽ പ്രൊഫഷണൽ ക്രിക്കറ്റിന്റെ സമ്മർദ്ദത്തിലേക്ക് വൈഭവിനെ തള്ളിവിടുന്നത് ബാലാവകാശ നിയമങ്ങളുടെ ലംഘനമാണെന്നാണ് ശിവകുമാറിന്റെ വാദം. ഇക്കാര്യം ഉന്നയിച്ച് പോലീസിൽ പരാതി നൽകുമെന്നും അദ്ദേഹം കന്നഡ ചാനൽ ചർച്ചയിൽ പറഞ്ഞു. എന്നാൽ ക്രിക്കറ്റ് നിയമങ്ങൾ വൈഭവിന് അനുകൂലമാണെന്നതാണ് വസ്തുത.

Also Read:വിമര്‍ശകരുടെ വായടപ്പിച്ച് സഞ്ജുവിന്റെ തിരിച്ചുവരവ്! പ്രശംസയുമായി ഇയാന്‍ മോര്‍ഗനും ആരോണ്‍ ഫിഞ്ചും

രാജ്യാന്തര ക്രിക്കറ്റിൽ കളിക്കാനുള്ള പ്രായപരിധി ഐസിസി 15 വയസ്സായി നിശ്ചയിച്ചിട്ടുണ്ട്. വൈഭവിന് നിലവിൽ 15 വയസ്സ് പൂർത്തിയായതിനാൽ സാങ്കേതികമായി കളിക്കുന്നതിൽ തടസ്സമില്ല. നേരത്തെ 14-ാം വയസ്സിൽ അണ്ടർ-19 ലോകകപ്പ് കളിച്ചത് പ്രത്യേക അനുമതിയോടെയായിരുന്നു. കൂടാതെ, ഐപിഎല്ലിൽ കളിക്കാൻ അണ്ടർ-19 താരങ്ങൾ ഫസ്റ്റ് ക്ലാസ് മത്സരം കളിച്ചിരിക്കണമെന്ന ബിസിസിഐ നിബന്ധനയും വൈഭവ് പാലിച്ചിട്ടുണ്ട്. തന്റെ 12-ാം വയസ്സിൽ ബീഹാറിനായി രഞ്ജി ട്രോഫി കളിച്ച് വൈഭവ് റെക്കോർഡ് ഇട്ടിരുന്നു.

കായിക നിയമങ്ങൾ വൈഭവിനെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും, രാജ്യത്തെ പൊതുവായ ബാലവേല നിരോധന നിയമങ്ങൾ ഐപിഎൽ കരാറുകൾക്ക് ബാധകമാകുമോ എന്നതിലാണ് ഇപ്പോൾ തർക്കം ഉടലെടുത്തിരിക്കുന്നത്. മുൻപ് കായിക മേഖലയെ ഇത്തരം നിയമങ്ങളിൽ നിന്ന് കോടതികൾ ഒഴിവാക്കിയിട്ടുണ്ടെങ്കിലും, പുതിയ പരാതിയിൽ നിയമസംവിധാനങ്ങൾ എന്ത് നിലപാട് സ്വീകരിക്കുമെന്നത് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നു.

Share Email
Top