ഇന്ത്യയിൽ ടാറ്റയിലൂടെയാണ് പ്രധാനമായും ഇലക്ട്രിക് കാറുകൾ രാജ്യത്ത് ഇടം പിടിച്ചത്. നിലവിൽ ഇലക്ട്രിക് വാഹന വിപണിയിൽ 50 ശതമാനം പങ്കാളിത്തമുണ്ട് ടാറ്റയ്ക്ക്. എങ്കിലും മറ്റു കമ്പനികൾ കൂടി ഇ വി കളുമായി വിപണിയിൽ സജീവമായപ്പോൾ ശക്തമായ മത്സരമാണ് ഇന്ത്യൻ വാഹനഭീമന് നേരിടേണ്ടി വരുന്നത്.
ടാറ്റ 2025 ഫെബ്രുവരിയിൽ വിറ്റഴിച്ചത് 3825 യൂണിറ്റ് വാഹനങ്ങളാണ്. 2024 ഫെബ്രുവരിയിൽ വിറ്റ കണക്കുകൾ നോക്കുമ്പോൾ 25.63 ശതമാനത്തിന്റെ കുറവാണിത്. എന്നാൽ ജെ എസ് ഡബ്ള്യു എം ജിയ്ക്ക് വിൽപനയിൽ വലിയ മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്. 1096 യൂണിറ്റ് ഇ വികൾ മാത്രമേ 2024 ഫെബ്രുവരിയിൽ എം ജി മോട്ടോർ ഇന്ത്യയ്ക്ക് വിൽക്കാൻ കഴിഞ്ഞിരുന്നുള്ളൂ.
Also Read: കോമറ്റ് ഇവി വാങ്ങാം; വമ്പൻ വിലക്കിഴിവ് !
ഇന്ത്യയിൽ 2025 ഫെബ്രുവരിയിൽ 8968 യൂണിറ്റ് ഇ വികളാണ് പാസഞ്ചർ കാർ വിഭാഗത്തിൽ വിറ്റഴിക്കപ്പെട്ടത്. 2024 ഫെബ്രുവരിയിൽ 7539 യൂണിറ്റ് ആയിരുന്നു അത്. 18.95 ശതമാനമാണ് വളർച്ചാനിരക്ക്. കർവ്, പഞ്ച്, നെക്‌സോൺ, ടിയാഗോ, ടിഗോർ എന്നിവയാണ് ടാറ്റയിൽ നിന്നും പുറത്തിറങ്ങുന്ന ഇ വികൾ. ഇൻഡസ്ട്രി ബോഡി ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻ പുറത്തുവിട്ട കണക്കുകൾ