‘വർഗീയ ടീച്ചറമ്മ’ ; കെകെ ശൈലജക്കെതിരെ രാഹുൽ മാങ്കൂട്ടത്തിലിന്റെ പരിഹാസം

‘വർഗീയ ടീച്ചറമ്മ’ ; കെകെ ശൈലജക്കെതിരെ രാഹുൽ മാങ്കൂട്ടത്തിലിന്റെ പരിഹാസം

വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജയെ പരിഹരിച്ച് രാഹുൽ മാങ്കൂട്ടത്തിലിന്റെ പോസ്റ്റ്. കെ കെ ശൈലജ ടീച്ചറെ പികെ ശശികലയുമായി താരതമ്യപ്പെടുത്തിയാണ് പരിഹാസം. ശശികല ടീച്ചറേതാ, ശൈലജ ടീച്ചറേതായെന്ന് മനസ്സിലാകുന്നില്ലെന്നും ടീച്ചറുമ്മാരുടെ ആരാധാകരെയും തരംതിരിച്ചറിയാൻ പറ്റാതായെന്നും രാഹുൽ തൻ്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു. ‘വർഗീയ ടീച്ചറമ്മ’ എന്നും കെകെ ശൈലജയെ പരിഹസിച്ചു.

ഫേസ്ബുക് കുറിപ്പിന്റെ പൂർണരൂപം:
ശശികല ടീച്ചറേതാ, ശൈലജ ടീച്ചറേതായെന്ന് മനസ്സിലാകുന്നില്ലല്ലോ….
ഈ ടീച്ചറുമ്മാരുടെ ആരാധാകരെയും തരംതിരിച്ചറിയാൻ പറ്റാതായി….
വർഗ്ഗീയടീച്ചറമ്മ….

Top