വിഷു ദിനത്തില്‍ ‘ആലപ്പുഴ ജിംഖാന’ നേടിയ കളക്ഷന്‍

ആദ്യദിനം മുതല്‍ ബോക്സോഫീസില്‍ സൃഷ്ടിച്ച ഓളം വിഷുദിനത്തിലും ആവര്‍ത്തിച്ചുവെന്നാണ് ബോക്സോഫീസ് കണക്കുകള്‍ സൂചിപ്പിക്കുന്നത്

വിഷു ദിനത്തില്‍ ‘ആലപ്പുഴ ജിംഖാന’ നേടിയ കളക്ഷന്‍
വിഷു ദിനത്തില്‍ ‘ആലപ്പുഴ ജിംഖാന’ നേടിയ കളക്ഷന്‍

ല്ലുമാല എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഖാലിദ് റഹ്‍മാൻ സംവിധാനം നിർവ്വഹിച്ച ചിത്രമാണ് ആലപ്പുഴ ജിംഖാന. നസ്ലെൻ നായകനായി എത്തിയ ചിത്രമാണിത്. ഏപ്രിൽ 10 ആണ് ചിത്രം തിയറ്ററുകളിൽ എത്തിയത്. ആദ്യദിനം മുതല്‍ ബോക്സോഫീസില്‍ സൃഷ്ടിച്ച ഓളം വിഷുദിനത്തിലും ആവര്‍ത്തിച്ചുവെന്നാണ് ബോക്സോഫീസ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

അതേസമയം പ്രമുഖ ട്രാക്കിം​ഗ് സൈറ്റായ സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം നാല് ദിവസത്തിൽ 20 കോടിയിലേറെ ആണ് ചിത്രം ആ​ഗോളതലത്തിൽ നിന്നും നേടിയിരുന്നത്. നാല് ദിവസത്തെ കേരള കളക്ഷൻ 12.02 കോടിയാണെന്ന് സാക്നിൽക് റിപ്പോർട്ട് ചെയ്യുന്നത്. ഇപ്പോള്‍ അഞ്ചാം ദിനത്തിലെ അതായത് തിങ്കളാഴ്ച വിഷുദിനത്തിലെ കളക്ഷന്‍ വിവരങ്ങളാണ് ലഭ്യമായിരിക്കുന്നത്. സാക്നിൽക്കിന്റെ ആദ്യ റിപ്പോര്‍ട്ട് പ്രകാരം അഞ്ചാം ദിനത്തില്‍ ചിത്രം 3.40 കോടിയാണ് ആഭ്യന്തര ബോക്സോഫീസില്‍ നിന്നും തിങ്കളാഴ്ച നേടിയിരിക്കുന്നത്.

Also Read: നടനും സംവിധായകനുമായ എസ്‌ എസ്‌ സ്റ്റാൻലി അന്തരിച്ചു

ചിത്രത്തിന്‍റെ തീയറ്റര്‍ ഒക്യുപെന്‍സി 57.53 ശതമാനം ആണെന്നാണ് സാക്നില്‍ക്.കോം കണക്കുകള്‍ പറയുന്നത്. മാറ്റിനി ഷോകള്‍ മുതല്‍ തീയറ്റര്‍ ഒക്യുപെന്‍സി 60ശതമാനത്തിന് മുകളിലാണ് എന്നും കണക്കുകള്‍ പറയുന്നു. നിലവിലെ കണക്കുകൾ പ്രകാരം 2025ലെ വിഷു വിന്നർ നസ്ലെൻ പടമാണെന്ന് പറയാനാകും. നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ്, അനഘ രവി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Share Email
Top