കുതിച്ചുയർന്ന് തേങ്ങവില; ഫലമില്ലാതെ കർഷകർ

കൊ​പ്ര​ക്കും, കൊട്ട​ത്തേ​ങ്ങ​ക്കും ഉ​ൾ​പ്പെ​ടെ വി​ല വ​ർ​ധി​ച്ചി​ട്ടു​ണ്ട്

കുതിച്ചുയർന്ന് തേങ്ങവില; ഫലമില്ലാതെ കർഷകർ
കുതിച്ചുയർന്ന് തേങ്ങവില; ഫലമില്ലാതെ കർഷകർ

പേ​രാ​വൂ​ർ: സംസ്ഥാനത്ത് തേ​ങ്ങ വി​ല കു​തി​ക്കു​ന്നു. എന്നാൽ വി​ല റെ​ക്കോ​ഡ് തുകയിലെത്തിയപ്പോഴും തേ​ങ്ങ കിട്ടാനില്ലെന്നാണ് വ്യാ​പാ​രി​ക​ൾ പറയുന്നത്. ച​രി​ത്ര​ത്തി​ൽ ഇ​ടം നേ​ടി തേ​ങ്ങ വി​ല കു​തി​ച്ചു​യ​രു​ന്ന അ​വ​സ്ഥ​യി​ൽ നി​രാ​ശ​യി​ലാ​ണ് ക​ർ​ഷ​ക​ർ. പ​ച്ചത്തേ​ങ്ങ പൊ​തി​ച്ച​തി​ന് കി​ലോ​ക്ക് 60 രൂ​പ വ​രെ ആ​ണ് വി​പ​ണി​യി​ലെ ചി​ല്ല​റ വി​ൽ​പ​ന വി​ല. ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​ത്തി​ലേ​റെയായി 23 മു​ത​ൽ 27 രൂ​പ വ​രെ ആ​യി​രു​ന്നു പ​ച്ചത്തേ​ങ്ങ​യു​ടെ വി​ല. ക​ഴി​ഞ്ഞ ഓ​ണ​ത്തി​ന് മു​മ്പ് വ​രെ പ​ച്ച​ത്തേ​ങ്ങ​യു​ടെ വി​ല 39 വ​രെ എ​ത്തി​യി​രു​ന്നു. പി​ന്നീ​ട് വില 47ലും ​എ​ത്തി.

എന്നാൽ പി​ന്നീ​ട് വി​ല 40ലേ​ക്ക് താഴ്ന്നു. തേ​ങ്ങ കി​ട്ടാ​നി​ല്ലാ​താ​യ​തോ​ടെ റെ​ക്കോഡ് തു​ക​യി​ലേ​ക്ക് ഉ​യ​രു​ക​യാ​ണ് ഉ​ണ്ടാ​യ​ത്. കൊ​പ്ര​ക്കും, കൊട്ട​ത്തേ​ങ്ങ​ക്കും ഉ​ൾ​പ്പെ​ടെ വി​ല വ​ർ​ധി​ച്ചി​ട്ടു​ണ്ട്. വെ​ളി​ച്ചെ​ണ്ണ വി​ല​യും സ​മാ​ന്ത​ര​മാ​യി തന്നെ വ​ർ​ധി​ച്ചി​ട്ടു​ണ്ട്. 285 മു​ത​ൽ 320 വ​രെ​യാ​ണ് വെളിച്ചെണ്ണയുടെ വി​ല. നി​ല​വി​ലെ വി​ല ഇ​നി​യും വ​ർ​ധി​ക്കു​മെ​ന്നും തേ​ങ്ങ കി​ട്ടാ​നി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ് ഇ​പ്പോ​ഴെ​ന്നും വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. പ​ച്ച​ത്തേ​ങ്ങ​യാ​ണെ​ങ്കി​ൽ ഒ​ട്ടും ​ത​ന്നെ കി​ട്ടാ​നി​ല്ല. ഇ​ത്ത​വ​ണ പ​ച്ച​ത്തേ​ങ്ങ​യു​ടെ ല​ഭ്യ​ത ഗ​ണ്യ​മാ​യ തോ​തി​ൽ കു​റ​ഞ്ഞ​തി​നാ​ൽ വി​ല ഇ​നി​യും വ​ർ​ധി​ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Share Email
Top