ഈ കഴിഞ്ഞ ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യൻ ടീം ആധിപത്യം സ്ഥാപിച്ചിരുന്നു. ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീൽഡിങ്ങിലും ഒരുപോലെയാണ് മിന്നുംപ്രകടനം ഇന്ത്യൻ ടീം കാഴ്ച വെച്ചത് . ഫീൽഡിങ്ങിൽ മിക്ക താരങ്ങളും മിന്നും പ്രകടനം നടത്തുകയും ചെയ്തു. പരമ്പരയിലെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയുടെയും പെർഫോമൻസ് ഏറെ ശ്രദ്ധിക്കപ്പെട്ടതുമാണ്. ക്യാപ്റ്റൻ രോഹിത് ശർമ വണ്ടർ ക്യാച്ചിലൂടെയാണ് ആരാധകരെ ഞെട്ടിച്ചത് ഇതിനെത്തുടർന്ന് ടീമിന്റെ ഫീൽഡിങ് പ്രകടനത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയുടെ ഫീൽഡിങ് കോച്ച് ടി ദിലീപ്.ക്യാച്ചിങ്ങിന്റെ കാര്യത്തിൽ രോഹിത് സ്വിസ് വാച്ചുപോലെ വിശ്വസ്തനാണെന്നാണ് ദിലീപ് വ്യക്തമാക്കി . മത്സരത്തിന് ശേഷം ബിസിസിഐ പുറത്തുവിട്ട വീഡിയോയിലാണ് കോച്ചിൻറെ പ്രതികരണം.
ബംഗ്ലാദേശിന്റെ വിക്കറ്റ് കീപ്പറെ പുറത്താക്കിയ രോഹിത്തിന്റെ വൺ ഹാൻഡഡ് ക്യാച്ച് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു .മുഹമ്മദ് സിറാജ് എറിഞ്ഞ 50-ാം ഓവറിലെ നാലാം പന്തിലാണ് സംഭവം അരങ്ങേറിയത് . ആറാമനായി ക്രീസിലെത്തി 30 പന്തിൽ 13 റൺസെടുത്ത് നിൽക്കുകയായിരുന്നു ലിറ്റൺ. സിറാജ് എറിഞ്ഞ പന്ത് മിഡ് ഓഫിന് മുകളിലൂടെ അടിച്ചുപറത്താനായിരുന്നു ലിറ്റണിന്റെ ശ്രമം. എന്നാൽ രോഹിത് വായുവിൽ ഉയർന്ന് പന്ത് പിടിച്ചെടുത്തു വിക്കറ്റ് സ്വന്തമാക്കുകയായിരുന്നു.