CMDRF

‘എല്ലാവരും മികച്ച രീതിയിൽ സഹകരിക്കുന്നുണ്ട്‌, ചെറിയ ശബ്ദം കാര്യമാക്കേണ്ട’: മുഖ്യമന്ത്രി

‘എല്ലാവരും മികച്ച രീതിയിൽ സഹകരിക്കുന്നുണ്ട്‌, ചെറിയ ശബ്ദം കാര്യമാക്കേണ്ട’: മുഖ്യമന്ത്രി
‘എല്ലാവരും മികച്ച രീതിയിൽ സഹകരിക്കുന്നുണ്ട്‌, ചെറിയ ശബ്ദം കാര്യമാക്കേണ്ട’: മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട്‌ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട്‌ എല്ലാവരും മികച്ച രീതിയിൽ സഹകരിക്കുന്നുണ്ട്‌, ഇതിനെതിരെ ഏതെങ്കിലും ചെറിയ ശബ്‌ദങ്ങൾ വരുന്നുണ്ടെങ്കിൽ അത്‌ കാര്യമാക്കേണ്ടന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ചെന്നിത്തലയെ തള്ളിപ്പറഞ്ഞ കെ സുധാകരന്റെ പരാമർശത്തെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

ദുരിതാശ്വാസ നിധിയിലേക്ക്‌ ഒരുമാസത്തെ ശമ്പളം സംഭാവനയായി നൽകുമെന്ന് അറിയിച്ച കോൺഗ്രസ്‌ നേതാവ്‌ രമേശ്‌ ചെന്നിത്തലയ്‌ക്കെതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ രംഗത്തെത്തിയിരുന്നു. എംഎൽമാർക്ക് ലഭിക്കുന്ന ഒരു മാസത്തെ ശമ്പളമാണ്‌ രമേശ്‌ ചെന്നിത്തല മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ സംഭാവന ചെയ്തത്‌.

ഇടതുപക്ഷത്തിൻറെ കയ്യിൽ മാസ ശമ്പളം കൊടുക്കേണ്ട കാര്യമില്ലെന്നും കോൺഗ്രസ്‌ പാർട്ടിക്ക് പണം സ്വരൂപിക്കാൻ അതിന്റെതായ ഫോറം ഉണ്ടെന്നുമായിരുന്നു സുധാകരൻ പറഞ്ഞത്. അതേസമയം ചെന്നിത്തലയ്‌ക്ക് പുറമെ കെപിസിസി മുൻ പ്രസിഡന്റ്‌ വി എം സുധീരനും യുഡിഎഫ്‌ കൺവീനർ എം എം ഹസനും ഒരുമാസത്തെ പെൻഷൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ നൽകുമെന്ന്‌ അറിയിച്ചിട്ടുണ്ട്.

Top