തിരുവനന്തപുരം: വയനാട് ദുരിതബാധിതര്‍ക്കായി ഡിവൈഎഫ്‌ഐ നിര്‍മ്മിച്ച് നല്‍കുന്ന 100 വീടുകളുടെ ധാരണാപത്രവും തുകയും മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. 25 വീടുകളാണ് ആദ്യം ഡിവൈഎഫ്‌ഐ വാഗ്ദാനം ചെയ്തതിരുന്നത്. ഇപ്പോള്‍ 100 വീടുകള്‍ നല്‍കുകയാണ്. ഒരു വീടിന് 20 ലക്ഷം എന്നതാണ് കണക്ക്. ആക്രിയുടെ വില എന്താണെന്ന് ഇപ്പോഴാണ് അറിഞ്ഞത്. ഡിവൈഎഫ്‌ഐ നടത്തിയത് മാതൃകാപരമായ ഇടപെടലാണെന്നും ഓരോ ഘട്ടത്തിലും ക്രിയാത്മകമായി ഇടപെടാന്‍ യുവജന സംഘടനകള്‍ ശ്രദ്ധിച്ചു. 27-ാം തിയതി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും സമയബന്ധിതമായി ടൗണ്‍ഷിപ്പ് പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി.
വയനാട് ദുരന്തത്തിലെ കേന്ദ്ര സര്‍ക്കാര്‍ അവഗണിക്കുകയാണെന്ന് മുഖ്യമന്ത്രി പ്രസംഗത്തില്‍ വിമര്‍ശിച്ചു. ‘തുടര്‍ച്ചയായി ദുരന്തങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരുന്ന ഒരു നാട് അവഗണന നേരിടുന്നു. ക്രൂരമായ അവഗണനയ്ക്കാണ് കേരളം ഇരയായത്. ഒരുമയും ഐക്യവും കാണിക്കുന്ന ജനങ്ങളുള്ള നാടാണ് കേരളം. സഹായിക്കേണ്ടവര്‍ സഹായിച്ചില്ല. എന്നാല്‍ നമുക്ക് അതിജീവിക്കാന്‍ കഴിഞ്ഞു’ മുഖ്യമന്ത്രി പറഞ്ഞു.






