‘ചൈനയോട് കൂടുതല്‍ അടുപ്പം, പേരക്കുട്ടി ചൈനീസ് ഭാഷ നന്നായി സംസാരിക്കും’: പുടിന്‍

റഷ്യയില്‍ 50,000-ത്തിലധികം ചൈനീസ് വിദ്യാര്‍ത്ഥികളും ചൈനയില്‍ 21,000-ത്തിലധികം റഷ്യന്‍ വിദ്യാര്‍ത്ഥികളും പഠിക്കുന്നുണ്ടെന്ന് റഷ്യന്‍ പ്രസിഡന്റ്

‘ചൈനയോട് കൂടുതല്‍ അടുപ്പം, പേരക്കുട്ടി ചൈനീസ് ഭാഷ നന്നായി സംസാരിക്കും’: പുടിന്‍
‘ചൈനയോട് കൂടുതല്‍ അടുപ്പം, പേരക്കുട്ടി ചൈനീസ് ഭാഷ നന്നായി സംസാരിക്കും’: പുടിന്‍

ഷ്യയില്‍ ചൈനീസ് ഭാഷയോടുള്ള താല്‍പര്യം വര്‍ദ്ധിച്ചുവരികയാണെന്ന് അഭിപ്രായപ്പെട്ട് പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍. സെന്റ് പീറ്റേഴ്സ്ബര്‍ഗ് ഇന്റര്‍നാഷണല്‍ ഇക്കണോമിക് ഫോറത്തോടനുബന്ധിച്ചു നടന്ന ചര്‍ച്ചയിലാണ് മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മാത്രമല്ല, തന്റെ പേരക്കുട്ടി ചൈനീസ് ഭാഷ നന്നായി സംസാരിക്കുന്നുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി.

അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികളുടെ മേധാവികളുമായി രാത്രി വൈകി നടന്ന ചോദ്യോത്തര സെഷനില്‍, സിന്‍ഹുവ വാര്‍ത്താ ഏജന്‍സിയുടെ പ്രസിഡന്റ് ഫു ഹുവ, ചൈനയും റഷ്യയും തമ്മിലുള്ള സാംസ്‌കാരിക വിനിമയങ്ങള്‍ കൂടുതല്‍ ആഴത്തിലാകുന്നതിനെക്കുറിച്ച് പുടിനോട് ചോദിച്ചിരുന്നു. ഇതിന് മറുപടിയായാണ് തന്റെ കുടുംബാംഗങ്ങള്‍ക്ക് ചൈനയില്‍ താല്‍പ്പര്യമുണ്ടെന്നും അവരില്‍ ചിലര്‍ ചൈനീസ് പഠിക്കുന്നുണ്ടെന്നും പുടിന്‍ വെളിപ്പെടുത്തിയത്.

Also Read: ‘ഖമേനിയെ ജീവനോടെ തുടരാന്‍ അനുവദിക്കില്ല’: ഇസ്രയേല്‍ പ്രതിരോധ മന്ത്രി

തന്റെ പേരക്കുട്ടിക്ക് ചൈനീസ് ഭാഷ സംസാരിക്കാന്‍ നല്ല വശമാണെന്നും, ചൈനീസ് ഭാഷ പഠിക്കുന്നതിനായി ബീജിംഗില്‍ നിന്നുള്ള ഒരു അധ്യാപികയുണ്ടെന്നും പുടിന്‍ പറഞ്ഞു. റഷ്യയില്‍ 50,000-ത്തിലധികം ചൈനീസ് വിദ്യാര്‍ത്ഥികളും ചൈനയില്‍ 21,000-ത്തിലധികം റഷ്യന്‍ വിദ്യാര്‍ത്ഥികളും പഠിക്കുന്നുണ്ടെന്ന് റഷ്യന്‍ പ്രസിഡന്റ് പറഞ്ഞു. ഇരു രാജ്യങ്ങളിലെയും സര്‍വകലാശാലകള്‍ നേരിട്ടുള്ള ബന്ധം ആസ്വദിക്കുന്നുവെന്നും, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധവും കൂടുതല്‍ ശക്തിപ്പെടുത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share Email
Top