ചക്കാമ്പുഴ: മഞ്ഞപ്പിത്തം ബാധിച്ചു ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. വലവൂർ ഈസ്റ്റ് അമ്പാട്ട് ടോമിയുടെ മകൻ സെബിൻ ടോമി (14) ആണു മരിച്ചത്. രണ്ടാഴ്ചയായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പാലാ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ 9-ാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. മാതാവ്: മാറിക ഇരട്ടയാനിക്കൽ സിനി. സഹോദരങ്ങൾ: ബിന്റോ, ബിബിൻ. സംസ്കാരം പിന്നീട്.
വേഗത്തിലുള്ള രോഗവ്യാപനത്തിന് സാധ്യതയുള്ള ഒരു രോഗമാണ് മഞ്ഞപ്പിത്തം. മരണത്തിന് വരെ ഇത് കാരണമാവാറുണ്ട്.
മഞ്ഞപ്പിത്തം
മലിനമായ വെള്ളത്തിലൂടെ അതിവേഗം പടരുന്ന വൈറൽ ഹെപ്പറ്റൈറ്റിസ് ആണ് മഞ്ഞപ്പിത്തത്തിന്റെ പ്രധാന കാരണം. ടൈഫോയ്ഡ്, മലേറിയ തുടങ്ങിയ അണുബാധകളും മഞ്ഞപ്പിത്തത്തിന് കാരണമാകും.
Also Read : ദേശീയ ഗെയിംസിൽ നിന്ന് കളരിയെ പുറത്താക്കിയപ്പോൾ ഇടപെട്ടില്ല; പി.ടി. ഉഷക്കെതിരെ കായിക മന്ത്രി
മഞ്ഞപ്പിത്ത ലക്ഷണങ്ങൾ
മഞ്ഞ കളറുള്ള ചർമ്മവും കണ്ണുകളും
ഇരുണ്ട നിറമുള്ള മൂത്രം
ഇളം അല്ലെങ്കിൽ കളിമൺ നിറമുള്ള മലം
തുടരെയുള്ള ഛർദ്ദിയും ഓക്കാനവും
വിശപ്പ് നഷ്ടം
വയറുവേദന
വിശദീകരിക്കാനാകാത്ത രീതിയിൽ ഭാരം കുറയുക
പേശികളും സംയുക്ത വേദനയും
കടുത്ത പനി
തൊലിപുറത്തുള്ള ചൊറിച്ചിൽ
ശ്രദ്ധിക്കുക: രോഗ ലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സ തേടാതെ ആരോഗ്യവിദഗ്ദ്ധനെ സമീപിക്കുക.