അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയെ ലൈംഗികമായി ദുരുപയോഗം ചെയ്തു; അധ്യാപിക അറസ്റ്റില്‍

അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയെ ലൈംഗികമായി ദുരുപയോഗം ചെയ്തു; അധ്യാപിക അറസ്റ്റില്‍

വാഷിംഗ്ടണ്‍: യുഎസില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയെ ലൈംഗികമായി ദുരുപയോഗം ചെയ്ത കേസില്‍ അധ്യാപിക അറസ്റ്റില്‍. കേസില്‍ 24കാരിയായ അധ്യാപികയാണ് അറസ്റ്റിലായത്. മാഡിസണ്‍ ബെര്‍ഗ്മാന്‍ എന്ന യുവതിയാണ് 11 വയസുള്ള ആണ്‍കുട്ടിയെ പീഡിപ്പിച്ചതിന് പിടിയിലായത്. മാഡിസണിന്റെ വിവാഹത്തിന് മൂന്ന് മാസം മുമ്പാണ് ഗുരുതരമായ ആരോപണം ഉയര്‍ന്നത്.

മാഡിസണുമായി കുട്ടി ഫോണില്‍ സംസാരിക്കുന്നത് കേട്ട അമ്മയ്ക്ക് സംശയം തോന്നുകയായിരുന്നു. കുട്ടിയുടെ രക്ഷിതാക്കള്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ അധ്യാപികയുമായുള്ള ചാറ്റ് കണ്ടെത്തുകയും ചെയ്തു തുടര്‍ന്ന് മാതാപിതാക്കള്‍ ഇതിന്റെ രേഖകളുമായി സ്‌കൂളില്‍ എത്തി. ഉച്ചഭക്ഷണത്തിനിടയിലോ സ്‌കൂള്‍ വിട്ടതിന് ശേഷമോ ക്ലാസ് മുറിക്കുള്ളില്‍ 11 വയസുകാരനെ നിരവധി തവണ മാഡിസണ്‍ ലൈംഗികമായ ദുരുപയോഗം ചെയ്തുവെന്നാണ് ചാറ്റില്‍ സൂചിപ്പിക്കുന്നത്. മാഡിസണ്‍ ബെര്‍ഗ്മാനുമായി എല്ലാ ദിവസവും സംസാരിച്ചിരുന്നതായി കുട്ടി അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. ശീതകാല അവധിക്കാലത്ത് അമ്മയ്ക്കൊപ്പം ആഫ്ടണ്‍ ആല്‍പ്സില്‍ സ്‌കീയിംഗിന് പോയപ്പോഴാണ് നമ്പര്‍ ലഭിച്ചത്. ഇതേ മാസം തന്നെയായിരുന്നു കാമുകനുമായി മാഡിസണിന്റെ വിവാഹനിശ്ചയം കഴിഞ്ഞത്.

അതേസമയം, കേസെടുത്തിന് പിന്നാലെ സ്‌കൂള്‍ പരിപാടികളില്‍ നിന്നും ഏതെങ്കിലും വിദ്യാര്‍ത്ഥികളുമായോ രക്ഷിതാക്കളുമായോ ജീവനക്കാരുമായോ ബന്ധപ്പെടുന്നതില്‍ നിന്നും മാഡിസണിനെ വിലക്കിയിട്ടുണ്ട്. 25,000 ഡോളര്‍ (ഏകദേശം 21 ലക്ഷം രൂപ) സിഗ്‌നേച്ചര്‍ ബോണ്ടില്‍ അധ്യാപികയ്ക്ക് ജാമ്യം അനുവദിച്ചു.

Top