റഫയിലും ജബല്‍ അലിയിലും ഏറ്റുമുട്ടല്‍; ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഹമാസ്

റഫയിലും ജബല്‍ അലിയിലും ഏറ്റുമുട്ടല്‍; ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഹമാസ്

ഗസ്സ: റഫയിലും ജബല്‍ അലിയിലും നിന്നുള്ള ഏറ്റുമുട്ടല്‍ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഹമാസ്. ഹമാസിന്റെ സൈനിക വിഭാഗമായ ഖസ്സം ബ്രിഗേഡാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. റഫ നഗരത്തില്‍ ആക്രമണം നടത്തുന്ന ഇസ്രായേല്‍ ടാങ്കുകള്‍ക്കും ബുള്‍ഡോസറുകള്‍ക്കും നേരെ ആക്രമണം നടത്തുന്നതാണ് ദൃശ്യങ്ങളിലുള്ളത്. തുരങ്കത്തില്‍ നിന്ന് പുറത്തുവരുന്ന ഹമാസ് അംഗങ്ങള്‍ ഇസ്രായേല്‍ ടാങ്കുകള്‍ക്കടിയില്‍ മൈന്‍ സ്ഥാപിക്കുന്നതും റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡ് തൊടുത്തുവിടുന്നതും ശേഷം തുരങ്കങ്ങളിലൂടെ രക്ഷപ്പെടുന്നതും ദൃശ്യങ്ങളില്‍ കാണാം.

അതേസമയം, ഗസ്സയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 35,173 ആയി. 79,061 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരില്‍ 14,500 പേര്‍ കുട്ടികളാണ്. 10000തോളം പേരെ കാണാതായിട്ടുണ്ട്. അധിനിവേശ വെസ്റ്റ് ബാങ്കില്‍ 124 കുട്ടികളടക്കം 498 പേര്‍ കൊല്ലപ്പെടുകയും 4950 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Top