CMDRF

കിഷ്ത്വാറില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍: 4 സൈനികര്‍ക്കു പരുക്ക്

പിങ്ഗ്‌നല്‍ ദുഗഡ്ഡ വനമേഖലയിലെ നൈഡ്ഗാം ഗ്രാമത്തിലാണ് സംഭവം

കിഷ്ത്വാറില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍: 4 സൈനികര്‍ക്കു പരുക്ക്
കിഷ്ത്വാറില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍: 4 സൈനികര്‍ക്കു പരുക്ക്

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കിഷ്ത്വാറില്‍ സൈന്യവും ഭീകരരുമായി ഏറ്റുമുട്ടല്‍. ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ നാല് സൈനികര്‍ക്കു പരുക്ക്. പിങ്ഗ്‌നല്‍ ദുഗഡ്ഡ വനമേഖലയിലെ നൈഡ്ഗാം ഗ്രാമത്തിലാണ് സംഭവം. വനത്തില്‍ തിരച്ചില്‍ നടത്തുന്നതിനിടെ ഭീകരര്‍ സൈനികര്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. സ്ഥലത്ത് ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണെന്നു വൈറ്റ് നൈറ്റ് കോര്‍പ് എക്‌സില്‍ പറഞ്ഞു. ഇന്റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ജമ്മുകശ്മീര്‍ പൊലീസും സൈന്യവും സംയുക്തമായാണു തിരച്ചിലിന് എത്തിയത്.

ജൂലൈയില്‍ ദോഡയില്‍ നാല് സൈനികര്‍ വീരമൃത്യു വരിച്ച ആക്രമണത്തിനു പിന്നിലെ അതേ ഭീകരരാണ് കിഷ്ത്വാറിലും ആക്രമണം നടത്തുന്നതെന്നു സൈന്യം അറിയിച്ചു. കശ്മീരില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേയാണു പ്രദേശത്ത് ഭീകരാക്രമണം പതിവാകുന്നത്. സെപ്റ്റംബര്‍ 18 മുതല്‍ ഒക്ടോബര്‍ ഒന്നുവരെയാണു കശ്മീരില്‍ വോട്ടെടുപ്പ്.

Top